വൈദ്യുതി വിതരണം നിലച്ചു; Tallaght University Hospital-ൽ 1,000-ലേറെ പേരുടെ അപ്പോയ്ന്റ്മെന്റ് മുടങ്ങി

Tallaght University Hospital-ല്‍ വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് 1,000-ലേറെ അപ്പോയിന്റ്‌മെന്റുകള്‍ മുടങ്ങി. ബുധനാഴ്ച രാവിലെയാണ് വൈദ്യുതി വിതരണം നിലച്ചത് കാരണം ലൈറ്റുകള്‍ വരെ ഓഫായത്.

ഇതോടെ ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍ സംവിധാനങ്ങള്‍ എന്നിവ എമര്‍ജന്‍സി ജനറേറ്ററുകളുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടിവന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐസിയു, തിയറ്റര്‍ സംവിധാനങ്ങളാണിവ.

ഉച്ചയോടെ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പഴയതുപോലെ പ്രവര്‍ത്തനമാരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. റദ്ദായ അപ്പോയിന്റ്‌മെന്റുകള്‍ ഉടന്‍ തന്നെ പുനഃക്രമീകരിക്കുമെന്ന് പറഞ്ഞ അധികൃതര്‍ തടസം നേരിട്ടതില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.

ഡോക്ടര്‍ കണ്‍സള്‍ട്ടേഷന് വന്നവര്‍ക്ക് പുറമെ റേഡിയോളജി സ്‌കാന്‍, എക്‌സ്-റേ, ബ്ലഡ് ടെസ്റ്റുകള്‍, ചെറിയ ശസ്ത്രക്രിയകള്‍ എന്നിവും മുടങ്ങിയിരുന്നു. അതേസമയം കാന്‍സര്‍ ചികിത്സ, ഡയാലിസിസ് എന്നിവ തടസം കൂടാതെ നടന്നു.

Share this news

Leave a Reply

%d bloggers like this: