വെടിയൊച്ച നിലയ്ക്കാതെ ഡബ്ലിൻ; Ballyfermot-ൽ വെടിയേറ്റയാൾക്ക് ഗുരുതര പരിക്ക്

ഡബ്ലിനിലെ Ballyfermot-ല്‍ അജ്ഞാതരുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്ക്. തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ഇദ്ദേഹത്തിന് പരിക്ക് പറ്റിയതെന്ന് വിശ്വസിക്കുന്നതായി ഗാര്‍ഡ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

Ballyfermot Crescent-ല്‍ ബുധനാഴ്ച വൈകിട്ട് 7.30-ഓടെയാണ് സംഭവം. വെടിയേറ്റ പോലെ തോന്നിക്കുന്ന ഒരുപിടി മുറിവുകളാണ് പരിക്കേറ്റയാളുടെ ശരീരത്തില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഗാര്‍ഡ ദൃക്‌സാക്ഷികളെ തേടുകയാണ്. Ballyfermot Crescent പ്രദേശത്ത് ബുധനാഴ്ച വൈകിട്ട് 7 മുതല്‍ 7.30 വരെ ഉണ്ടായിരുന്നവരോ, സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരമുള്ളവരോ Ballyfermot on 01 666 7200, Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: