Tallaght-യിൽ നിന്നും കാണാതായ 46-കാരനെക്കുറിച്ച് വിവരങ്ങൾ നൽകാൻ അഭ്യർത്ഥിച്ച് ഗാർഡ

Tallaght-യിലെ വീട്ടില്‍ നിന്നും കാണാതായ 46-കാരനെക്കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. നവംബര്‍ 22 തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പാണ് John Gallagher-നെ തന്റെ വീട്ടില്‍ നിന്നും കാണാതാകുന്നത്.

ഏകദേശം 5 അടി 8 ഇഞ്ച് ഉയരം, ശരാശരി ശരീരം എന്നിവയാണ് ജോണിന്റെ ശരീരപ്രകൃതം. കഷണ്ടിയുണ്ട്.

132D രജിസ്‌ട്രേഷനുള്ള ഒരു ഗ്രേ Vauxhall Astra ഇദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്ന് സംശയമുണ്ട്.

ജോണിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Tallaght Garda Station on 01 666 6000, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള ഏതെങ്കിലും സ്‌റ്റേഷനിലോ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: