“കണ്ടു കണ്ടു കൊതി…”; അയർലണ്ട് മലയാളികളായ സഹോദരങ്ങൾ ഒരുക്കിയ കവർ സോങ് യൂട്യൂബിൽ ശ്രദ്ധ നേടുന്നു

‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലെ ‘കണ്ടു കണ്ടു…’ എന്ന ഗാനത്തിന് അയര്‍ലണ്ട് മലയാളി ഗ്രേസ് മരിയ ജോസ് ഒരുക്കിയ കവര്‍ സോങ് യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.

ഗ്രേസ് മരിയയുടെ ആലാപനമാധുരിക്ക് അനുജനായ പത്ത് വയസുകാരന്‍ ജെയിംസ് ജോസ് കീ ബോര്‍ഡ് വായിച്ചിരിക്കുന്നു. ഗ്രേസിനൊപ്പം കുഞ്ഞനുജത്തി ഇവ റോസ് ജോസും മാറ്റേകുകയാണ് ഈ മനോഹര ദൃശ്യാവിഷ്‌കാരത്തില്‍.

ഗാനം റെക്കോര്‍ഡ് ചെയ്തിരിക്കുന്നതും, എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നതും അയര്‍ലണ്ട് മലയാളി ശ്യാം എസാദ് ആണ്. വീഡിയോഗ്രാഫി അലന്‍ ജേക്കബ് അയര്‍ലണ്ട്, വീഡിയോ എഡിറ്റിങ് സുഭാഷ് ശങ്കര്‍ തൃശ്ശൂര്‍, പോസ്റ്റര്‍ ഡിസൈന്‍ നിതിന്‍ കെ ബാബു.

ഗാനം ആസ്വദിക്കാം: https://youtu.be/_4mX0mnvryc

Share this news

Leave a Reply

%d bloggers like this: