Letterkenny-യിൽ നിന്നും കാണാതായ 39-കാരിയെ കണ്ടെത്താൻ ഗാർഡയെ സഹായിക്കാമോ?

Letterkenny-യില്‍ നിന്നും കാണാതായ യുവതിയെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. Monika Furgal എന്ന 39-കാരിയെയാണ് Letterkenny-യിലെ വീട്ടില്‍ നിന്നും ഡിസംബര്‍ 2 വ്യാഴാഴ്ച മുതല്‍ കാണാതായത്.

5 അടി ഉയരം, മെലിഞ്ഞ ശരീരം, ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള മുടി, ഗ്രീന്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് മോണിക്കയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

കാണാതാകുമ്പോള്‍ ഒരു ചുവന്ന ജാക്കറ്റും, കറുത്ത ലെഗ്ഗിങ്‌സും, ലൈറ്റ് കളറിലുള്ള ക്യാപ്പുമാണ് മോണിക്ക ധരിച്ചിരുന്നത്.

ഇവരെ പറ്റി വിവരം ലഭിക്കുന്നവര്‍ Letterkenny Garda Station 074 9167100, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള സ്‌റ്റേഷനിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: