അയർലണ്ടിൽ ഈയാഴ്ച രണ്ട് കൊടുങ്കാറ്റുകൾ വീശിയടിക്കും; രാജ്യം അതീവ ജാഗ്രതയിൽ

ബാരയ്ക്ക് ശേഷം അയര്‍ലണ്ടില്‍ വീണ്ടും കൊടുങ്കാറ്റ് ഭീഷണി. ഡ്യൂഡ്‌ലി (Dudley) എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ബുധനാഴ്ചയോടെ ഐറിഷ് തീരത്തെത്തുമെന്നും, തൊട്ടുപിന്നാലെ മറ്റൊരു കൊടുങ്കാറ്റായ യൂണിസ് (Eunice) എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഡിസംബര്‍ മാസത്തില്‍ അയര്‍ലണ്ടില്‍ വീശിയടിച്ച ബാര കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൊടുങ്കാറ്റ് കാരണം കാലവസ്ഥ മോശമായതിനെത്തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. പുതിയ രണ്ട് കൊടുങ്കാറ്റുകളുടെയും വരവ് മുന്നില്‍ക്കണ്ട് ബുധനാഴ്ച രാത്രി 9 മണി മുതല്‍ ഡോണഗല്‍ കൗണ്ടിയില്‍ ഓറഞ്ച് … Read more

താണ്ഡവത്തിന് ശേഷം കലിയടക്കി ബാര; സ്‌കൂളുകൾ തുറക്കും; ആയിരക്കണക്കിന് വീടുകൾ ഇന്നും ഇരുട്ടിൽ

ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ താണ്ഡവത്തിന് ശേഷം കലിയടക്കി ബാര കൊടുങ്കാറ്റ്. ഇതോടെ സ്‌കൂളുക്കം ഇന്ന് സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ലൈന്‍ കമ്പികളില്‍ മരങ്ങള്‍ വീണത് പോലുള്ള പ്രശ്‌നങ്ങള്‍ കാരണം വൈദ്യുതി ബന്ധം നഷ്ടമായ ആയിരക്കണക്കിന് വീടുകള്‍ ഇപ്പോഴും ഇരുട്ടിലാണ്. ബുധനാഴ്ച ഉച്ചവരെ കൊടുങ്കാറ്റും മഴയും തുടര്‍ന്നെങ്കിലും, ഉച്ചയ്ക്ക് ശേഷം സ്ഥിതി പൊതുവെ ശാന്തമായിരുന്നു. തീരദേശ കൗണ്ടികളില്‍ കാറ്റ് വീശല്‍ തുടര്‍ന്നു. തീരങ്ങളില്‍ വലിയ തിരകളുയരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് … Read more

കോർക്കിൽ കൊടുങ്കാറ്റിനിടെ സ്ത്രീ ബാൽക്കണിയിൽ നിന്നും താഴെ വീണു; പരിക്കുകളോടെ ആശുപത്രിയിൽ

കോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്നും വീണ് സ്ത്രീക്ക് പരിക്ക്. Sullivan’s Quay-ക്ക് സമീപമുള്ള Meade Street-ലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് ചൊവ്വാഴ്ച രാവിലെ 8.30-ഓടെ സ്ത്രീ താഴേയ്ക്ക് വീണത്. അറിയിപ്പ് ലഭിച്ചതോടെ Cork City Fire Brigade, ഗാര്‍ഡ, പാരാമെഡിക്കല്‍ സംഘം എന്നിവര്‍ സംഭവസ്ഥലത്ത് കുതിച്ചത്തി. മൂന്ന് നിലകളുള്ള അപ്പാര്‍ട്ടെമെന്റില്‍ നിന്നുമാണ് സ്‌ക്രീ താഴേയ്ക്ക് വീണത്. ഇവരെ പരിക്കുകളോടെ Cork University Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാല്‍ക്കണിയില്‍ നിന്നും കാല്‍ തെറ്റി വീഴുകയായിരുന്നു എന്നാണ് നിഗമനം. ജീവന് അപകടമില്ല എന്നും … Read more

നാശം വിതച്ച് ബാര; 59,000 വീടുകളിൽ വൈദ്യുതി മുടങ്ങി; 12 കൗണ്ടികളിൽ സ്‌കൂളുകൾക്ക് ഇന്നും അവധി

ബാര കൊടുങ്കാറ്റ് ശക്തമായി തുടരാനുള്ള സാധ്യത കണക്കിലെടുത്ത് അയര്‍ലണ്ടില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള കൗണ്ടികളിലെ സ്‌കൂളുകള്‍ ഇന്നും അടച്ചിടാന്‍ നിര്‍ദ്ദേശം. Dublin, Donegal, Sligo, Leitrim, Cork, Kerry, Waterford, Limerick, Clare, Galway, Mayo, Wexford എന്നീ 12 കൗണ്ടികളിലെ സ്‌കൂളുകളാണ് അടച്ചിടുക. റെഡ്, ഓറഞ്ച് അലര്‍ട്ടുകളില്ലാത്ത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ പതിവ് പോലെ തുറക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം സ്‌കൂളിന് സമീപത്തും മറ്റും വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടക്കുക മറ്റ് അപകടരമായ വസ്തുക്കള്‍ വീണ് … Read more

ബാര കൊടുങ്കാറ്റ്: അയർലണ്ടിൽ അതീവജാഗ്രത; 3 കൗണ്ടികളിൽ റെഡ് വാണിങ്; സ്‌കൂളുകളും, സൂപ്പർ മാർക്കറ്റുകളും അടച്ചിടും; ഫ്‌ളൈറ്റുകൾ റദ്ദാക്കി

ബാര കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ കൂടുതല്‍ നാശം വിതച്ചേക്കുമെന്ന സംശയത്തില്‍ മൂന്ന് കൗണ്ടികളില്‍ റെഡ് അലേര്‍ട്ട് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കെറി, കോര്‍ക്ക്, ക്ലെയര്‍ എന്നിവിടങ്ങളിലാണ് റെഡ് വാണിങ്. ജീവന് അപായമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വകുപ്പ് പറഞ്ഞു. നേരത്തെ വിചാരിച്ചതിലും ഇരട്ടി ശക്തിയിലാകും കൊടുങ്കാറ്റ് വീശുക. മണിക്കൂറില്‍ 130 കി.മീ വരെ വേഗത്തിലാകും കാറ്റ് വീശിയടിക്കുക. ഒപ്പം കനത്ത മഴയും ഉണ്ടാകും. ‘Weather bomb’ എന്നാണ് വകുപ്പ് ഇതിനെ വിശേഷിപ്പിച്ചത്. മുന്നറിയിപ്പിനെത്തുടര്‍ന്ന് … Read more