ഒ.ഐ.സി.സി അയർലണ്ട് 1000 മെമ്പർഷിപ്പുകൾ ചേർക്കും; കോർക്കിൽ ഉദ്‌ഘാടനം നടന്നു

ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ 1000 മെമ്പര്‍ഷിപ്പുകള്‍ ആറ് മാസത്തിനുള്ളില്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന മെമ്പര്‍ഷിപ്പ് കാംപെയിനിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എം. ലിങ്ക് വിന്‍സ്റ്റാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് ഓണ്‍ലൈനിലൂടെ ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപിള്ള കുമ്പളത്ത് നിര്‍വ്വഹിച്ചു.

ഒ.ഐ.സി.സി കോര്‍ക്ക് യൂണിറ്റ് ഇന്‍ ചാര്‍ജ്ജ് ലിജോ ജോസഫിന് ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി. ഒ.ഐ.സി.സി അയര്‍ലണ്ട് ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കലിന്റെ ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.എം ജോര്‍ജ്ജ്കുട്ടി, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍ പറമ്പില്‍, ട്രഷറര്‍ പ്രശാന്ത് മാത്യു, ഫ്രാന്‍സിസ് ഇടറക്കണ്ടി, വിപിന്‍ വെക്‌സ്‌ഫോര്‍ഡ്, ബെന്നി കാറ്റാടി, ഷാജു.പി.കുര്യാക്കോസ്, ജയ്‌സണ്‍ ജോസഫ്, ആന്റോ ജോസഫ്, ജിനോ ജോസഫ്, കുരുവിള ജോര്‍ജ്ജ്, ജോസ് കല്ലനാട്‌ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, വിനു കളത്തില്‍, ലിജു താല തുടങ്ങിയവര്‍ സംസാരിച്ചു.

വാര്‍ത്ത: റോണി കുരിശിങ്കല്‍ പറമ്പില്‍

Share this news

Leave a Reply

%d bloggers like this: