റേച്ചൽ ബ്ലാക്ക്മോർ RTE-യുടെ Sportsperson of the Year; ലോകോത്തര കുതിരയോട്ട മത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ച ഐറിഷ് പ്രതിഭ

ടിപ്പററി സ്വദേശിയായ കുതിരയോട്ടക്കാരി (jockey) Rachel Blackmore-നെ Sportsperson of the Year 2021 ആയി തെരഞ്ഞെടുത്ത് RTE. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബ്രിട്ടനില്‍ നടന്ന പ്രശസ്തമായ Cheltenham Festival-ല്‍ ആറ് വിജയങ്ങളോടെ റേച്ചല്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. Cheltenham Festival-ല്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യ വനിതയായും ഇതോടെ റേച്ചല്‍ മാറി.

ഫെസ്റ്റിവലിലെ മുഖ്യ ഇനമായ Champion Hurdle-ലെ Honeysuckle വിഭാഗത്തിലും വിജയിച്ച റേച്ചല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതയുമാണ്.

ഈ നേട്ടങ്ങള്‍ക്ക് ശേഷം ഏപ്രില്‍ മാസത്തില്‍ Aintree-യില്‍ വച്ച് തന്റെ Minella Times കുതിരപ്പുറത്തേറി Grand National വിജയിക്കുന്ന ആദ്യ വനിതയായും റേച്ചല്‍ റെക്കോര്‍ഡിട്ടു. മത്സരത്തില്‍ എതിരാളികളായ ഏഴ് പേരെ പിന്തള്ളിയാണ് 32-കാരിയായ റേച്ചല്‍ കപ്പില്‍ മുത്തമിട്ടത്. ഈ മത്സരത്തിലെ എട്ട് പേരില്‍ ആറും വനിതകളായിരുന്നു എന്നതും സ്ത്രീസമൂഹത്തിന് അഭിമാനത്തിന് വക നല്‍കുന്നു.

Sports Person of the Year 2021 അവാര്‍ഡിനായി റേച്ചലിനൊപ്പം Kellie Harrington, Ellen Keane, Cian Lynch, Leona Maguire, Jason Smyth, Katie Taylor, Vikki Wall എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.

അയര്‍ലണ്ടിന്റെ ഗോള്‍ കീപ്പറായ Gavin Bazunu-വിനെ Young Sportsperson of the year ആയും, ലൈറ്റ് വെയ്റ്റ് തുഴച്ചില്‍ കോച്ചായ Dominic Casey-യെ Manager of the Year ആയും തെരഞ്ഞെടുത്തു.

ടോക്കിയോ പാരാലിംപിക്‌സില്‍ പാരാസൈക്ലിങ് വിഭാഗത്തില്‍ രണ്ട് സ്വര്‍ണ്ണവും, ഒരു വെള്ളിയുമായി തിരികെയെത്തിയ Katie George Dunlevy, Eve McCrystal എന്നിവരാണ് Team of the Year.

RTÉ Sport Hall of Fame നല്‍കി ആദരിച്ചത് ഐറിഷ് അത്‌ലീറ്റും, രണ്ട് തവണ ലോകചാംപ്യനും, ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവും, നിലവില്‍ Sport Ireland chief executive-വുമായ John Treacy-യെയാണ്.

Share this news

Leave a Reply

%d bloggers like this: