അയർലണ്ടിലെ 5-11 പ്രായക്കാരായ എല്ലാ കുട്ടികൾക്കും തിങ്കളാഴ്ച മുതൽ കോവിഡ് വാക്സിനായി ബുക്ക് ചെയ്യാം

അയര്‍ലണ്ടിലെ 5-11 പ്രായക്കാരായ എല്ലാ കുട്ടികള്‍ക്കും തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്‌സിനായി ബുക്ക് ചെയ്യാമെന്ന് HSE. കുട്ടികളുടെ രക്ഷിതാക്കള്‍ വേണം അപ്പോയിന്റ്‌മെന്റ് എടുക്കാന്‍.

5-11 പ്രായക്കാരായ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു. ഇവര്‍ക്കുള്ള കുത്തിവെപ്പ് ഹോസ്പിറ്റലുകളില്‍ ആരംഭിക്കുകയും ചെയ്തു. അതിന് ശേഷമാണ് ജനുവരി 3 മുതല്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് HSE അറിയിച്ചിരിക്കുന്നത്. വൈകാതെ തന്നെ കുത്തിവെപ്പ് ആരംഭിക്കുമെന്നും HSE വ്യക്തമാക്കിയിട്ടുണ്ട്.

Pfizer വാക്‌സിന്റെ കുറഞ്ഞ ഡോസാണ് കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മൂന്നാഴ്ചത്തെ ഇടവേളയില്‍ രണ്ട് ഡോസാണ് നല്‍കുക. മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍ വഴി മാത്രമേ കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കൂ.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ രക്ഷിതാവിന്റെ സമ്മതം ആവശ്യമാണ്. ഓണ്‍ലൈന്‍ വഴിയോ, നേരിട്ടെത്തിയോ കണ്‍സന്റ് നല്‍കാവുന്നതാണെന്നും HSE അറിയിച്ചു.

കുട്ടിയുടെ പേര്, ജനനത്തീയതി, രക്ഷിതാവിന്റെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, കുട്ടിയുടെ PPS നമ്പര്‍, എയര്‍കോഡ് എന്നിവയാണ് രജിസ്‌ട്രേഷന് ആവശ്യം.

ഓണ്‍ലൈന്‍ ബുക്കിങ്: https://vaccine.hse.ie/

അഥവാ കുട്ടിക്ക് PPS നമ്പര്‍ ഇല്ലെങ്കില്‍ ഫോണ്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്:

Freephone: 1800 700 700

Phone: 01 240 8787

Share this news

Leave a Reply

%d bloggers like this: