കിൽഡെയറിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ ഗാർഡയെ സഹായിക്കാമോ?

കില്‍ഡെയറില്‍ നിന്നും കാണാതായ 17-കാരന് വേണ്ടി വീണ്ടും മിസ്സിങ് അപ്പീല്‍ പുറത്തിറക്കി ഗാര്‍ഡ.

ജനുവരി 6 വ്യാഴാഴ്ചയാണ് Shane O’Connor-നെ കാണാതാകുന്നത്. ശേഷം ഇന്ന് രാവിലെ ഇദ്ദേഹത്തെ ഡബ്ലിന്‍ 20-ലെ Tallaght പ്രദേശത്ത് വച്ച് കണ്ടിരുന്നു.

കാണാതാകുമ്പോള്‍ നടുക്ക് വലിയ ഡിസൈന്‍ ഉള്ള ഒരു ബ്ലാക്ക് ഹൂഡി, ഡാര്‍ക്ക് ട്രാക്ക് സ്യൂട്ട് പാന്റ്‌സ്, വൈന്‍ കളറിലുള്ള ടിഷര്‍ട്ട്, വൈറ്റ് റണ്ണേഴ്‌സ് എന്നിവയാണ് ധരിച്ചിരുന്നത്.

ഏകദേശം 5 അടി 7 ഇഞ്ച് ഉയരം, ശരാശരി ശരീരം എന്നിയാണ് Shane-ന്. ബ്രൗണ്‍ നിറമുള്ള നീളം കുറഞ്ഞ മുടി, ബ്ലൂ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍.

ഇദ്ദേഹത്തെക്കുറിച്ച് കുടുംബം ആശങ്കയിലാണ്.

Shane-നെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Newbridge Garda Station on 045 440 0180, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള ഗാര്‍ഡ സ്‌റ്റേഷനിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: