ഡബ്ലിനിൽ 1.63 മില്യൺ യൂറോയുടെ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ 1.63 മില്യണ്‍ യൂറോയുടെ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. സംഘടിത കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് Garda National Drugs and Organised Crime Bureau (GNDOCB), റവന്യൂ വകുപ്പ് എന്നിവര്‍ നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.

വ്യാഴാഴ്ച Clondalkin പ്രദേശത്ത് ഒരു വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിച്ച ഗാര്‍ഡ, 155 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. 35 കിലോ ഹെര്‍ബല്‍ കഞ്ചാവും കണ്ടെടുത്തു.

വാഹനത്തിലുണ്ടായിരുന്ന 33-കാരനെ അറസ്റ്റ് ചെയ്തതായും, ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: