അയർലണ്ടിലെ EWSS സഹായത്തുക ഈ ആഴ്ച മുതൽ 203 യൂറോ ആയി കുറയും

കോവിഡ് കാരണം നഷ്ടം നേരിടുന്ന സ്ഥാപനങ്ങളിലെ ജോലിക്കാരെ സഹായിക്കാനായി അവതരിപ്പിച്ച Employment Wage Subsidy Scheme (EWSS) തുകയില്‍ ഈ ആഴ്ച മുതല്‍ കുറവ് വരുത്തും. നേരത്തെ ആഴ്ചയില്‍ 350 യൂറോ ആയിരുന്ന തുക, ഫെബ്രുവരി 1-ന് ആരംഭിച്ച ഈ ആഴ്ച മുതല്‍ 203 യൂറോ ആക്കി കുറയ്ക്കുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണഹു പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പദ്ധതി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പദ്ധതിയുടെ അവസാന രണ്ട് മാസങ്ങളില്‍, അതായത് മാര്‍ച്ചിലും, ഏപ്രിലിലും തുക 203 യൂറോയില്‍ നിന്നും 100 യൂറോ ആക്കി കുറയ്ക്കും. ഏപ്രിലോടെ പദ്ധതി നിര്‍ത്തലാക്കും.

അതേസമയം ഡിസംബര്‍ മാസത്തിലെ നിയന്ത്രണങ്ങള്‍ കാരണം നഷ്ടം നേരിട്ട സ്ഥാപനങ്ങള്‍ക്ക് മെയ് 31 വരെ കൂടി EWSS സഹായം ലഭിക്കും.

Share this news

Leave a Reply

%d bloggers like this: