അയർലണ്ടിലെ കെയർ ഹോമുകളിൽ സന്ദർശനത്തിനെത്തുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ടതില്ല; നിർദ്ദേശങ്ങൾ പുതുക്കി അധികൃതർ

കോവിഡ് വ്യാപനം കാരണം അയര്‍ലണ്ടിലെ കെയര്‍ ഹോമുകളിലേയ്ക്കുള്ള പ്രവേശനത്തിന് മുന്നോട്ട് വച്ചിരുന്ന കര്‍ശന നിബന്ധനകള്‍ക്ക് അടുത്തയാഴ്ച മുതല്‍ ഇളവ്. ഫെബ്രുവരി 8 മുതല്‍ സന്ദര്‍ശകര്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ Health Protection Surveillance Centre (HPSC) പുറത്തിറക്കി. സന്ദര്‍ശനത്തിനെത്തുന്നവര്‍ വാക്‌സിനേഷന്‍ ചെയ്തു, അല്ലെങ്കില്‍ ആറ് മാസത്തിനിടെ കോവിഡ് മുക്തി നേടി എന്ന സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ കാണിക്കേണ്ടതില്ലെന്നതാണ് പ്രധാന മാറ്റം. മറ്റ് നിര്‍ദ്ദേശങ്ങള്‍ ചുവടെ:

സന്ദര്‍ശനങ്ങള്‍ ദിവസേനയാകാം. എന്നാല്‍ ഒരേസമയം പരമാവധി രണ്ട് സന്ദര്‍ശകര്‍ മാത്രം.

അന്തേവാസികള്‍ക്ക് ഒരാളെ സ്ഥിര സന്ദര്‍ശനത്തിനായി നാമനിര്‍ദ്ദേശം ചെയ്യാം. ഇയാള്‍ക്ക് അന്തേവാസിയെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകില്ല.

ഈ നിര്‍ദ്ദേശങ്ങള്‍ പുതിയ സാഹചര്യങ്ങള്‍ ഉടലെടുത്താല്‍ പുനഃപരിശോധിക്കും.

അതേസമയം രാജ്യത്തെ 40% നഴ്‌സിങ് ഹോമുകളിലും കോവിഡ് വ്യാപനം നടന്നതായി വയോജനക്ഷേമ വകുപ്പ് മന്ത്രി മേരി ബട്ട്‌ലര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നിരുന്നാലും രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളിലെന്നും, ഫെബ്രുവരി 8 മുതല്‍ ഹോമുകള്‍ സന്ദര്‍ശകരെ അനുവദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ബന്ധുക്കളും മറ്റുമായുള്ള സമാഗമങ്ങള്‍ അന്തേവാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: