നോക്ക് ബസലിക്കയിൽ നാളെ (ശനിയാഴ്ച) സീറോ മലബാർ കുർബാന

നോക്ക് : അന്താരാഷ്ട്ര ദിവ്യകാരുണ്യ  മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയിൽ നാളെ (ഫെബ്രുവരി 12 ശനിയാഴ്ച്)  സീറോ മലബാർ വിശുദ്ധ കുർബാന നടക്കും. ഉച്ചക്ക് 12 മണിമുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. 1 മണിമുതൽ ബസലിക്കയിൽ ദിവ്യകാരുണ്യ ആരാധനയും ജപമാലയും. തുടർന്ന് 1:30 നു സീറോ മലബാർ വിശുദ്ധ കുർബാന (മലയാളം). 

എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിൽ നോക്ക് ബസലിക്കയിൽ സീറോ മലബാർ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

News: Biju L.Nadackal

PRO, SMCC Ireland

Share this news

Leave a Reply

%d bloggers like this: