അയർലണ്ടിൽ ഈ വാരാന്ത്യം മഞ്ഞും മഴയും; റോഡിൽ ഐസ് രൂപപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഞ്ഞും, ഐസും രാജ്യത്ത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. രാത്രികളില്‍ അന്തരീക്ഷ താപനില മൈനസ് ഡിഗ്രിയിലേയ്ക്ക് താഴാന്‍ സാധ്യതയുണ്ടെന്നും Met Eireann മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ന് (വെള്ളിയാഴ്ച) പലയിടങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും, തല്‍ഫലമായി ഐസ് രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. റോഡുകളില്‍ ഐസ് രൂപപ്പെടുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍, വളരെ സൂക്ഷിച്ച്, വേഗത കുറച്ച് ഡ്രൈവ് ചെയ്യുക. വളവുകള്‍ വെട്ടിത്തിരിക്കുന്നതും ഒഴിവാക്കണം. ആവശ്യമെങ്കില്‍ ഫോഗ് ലാംപുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉച്ചയോടെ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ കിഴക്കന്‍ മേഖലയിലും മഴ പെയ്‌തേക്കാം. ഒപ്പം കനത്ത കാറ്റുമുണ്ടാകും.

ഇന്ന് രാത്രി 6 മുതല്‍ 9 ഡിഗ്രി വരെ താപനില പ്രതീക്ഷിക്കാം.

ശനിയാഴ്ച മിക്കയിടത്തും ചാറ്റല്‍ മഴയും, ചെറിയ കാറ്റുമുണ്ടാകും. ചില പ്രദേശങ്ങളില്‍ മഴ ഏറെ സമയം നീണ്ടുനില്‍ക്കും. പരമാവധി 11 ഡിഗ്രി വരെയാണ് താപനില ഉയരുക.

ഞായറാഴ്ചത്തെ കാലാവസ്ഥ വ്യക്തമായി പ്രവചിക്കാന്‍ സാധിക്കില്ലെങ്കിലും ഇടയ്ക്കിടെ മഴ, വെയില്‍ എന്നിവ വന്നുപോകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. പകല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന താപനില, രാത്രി 2 ഡിഗ്രി വരെ താഴും.

Share this news

Leave a Reply

%d bloggers like this: