Seanad ഉപതെരഞ്ഞെടുപ്പ്; 17 സ്ഥാനാർത്ഥികൾ മത്സരിക്കും; പട്ടിക പുറത്തുവിട്ടു

അയര്‍ലണ്ടിലെ നിയമനിര്‍മ്മാണസഭയായ Seanad-ലെ ഒരു സീറ്റിലേയ്ക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടികയായി. ആകെ 17 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

നേരത്തെ Seanad അംഗമായിരുന്ന ലേബര്‍ പാര്‍ട്ടിയുടെ ഇവാന ബാസിക് കഴിഞ്ഞ ജൂലൈയില്‍ ഡബ്ലിന്‍ സൗത്ത് ബേ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് TD ആയതോടെയാണ് സീറ്റ് ഒഴിവ് വന്നത്. ആകെ 60 അംഗങ്ങളാണ് Seanad-ല്‍ ഉള്ളത്.

സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ്ണ പട്ടിക ചുവടെ:

  • Abbas Ali O’Shea, a Director AFA Consultancy and Representative of the Minority Communities in Ireland.
  • Eoin Barry, a Labour representative for Laois, who is also a social worker and family therapist.
  • Ray Bassett, a formerIrish Ambassador to Canada, Jamaica and Bahamas.
  • Hazel Chu, former Lord Mayor of Dublin
  • Tom Clonan, a whistleblower on sexual violence within the Defence Forces, a disability advocate, and columnist.
  • Maureen Gaffney, a psychologist, consultant, and public speaker.
  • Hugo MacNeill, a former Irish Rugby international player and chairman of the British-Irish Association.
  • Aubrey McCarthy, Kildare businessman and chairman of Tiglin, an organisation which operates mental health and addiction rehabilitation centres.
  • Michael McDermott, PhD candidate at Trinity.
  • Patricia McKenna, former MEP, political activist and barrister.
  • Ryan Alberto Ó Giobiúin, a PhD researcher in quantitative Sociology.
  • Ade Oluborode, a barrister and committee member of the Climate Bar Association.
  • Sadhbh O’Neill, a former Green Party councillor.
  • Ursula Quill, PHD student in the Trinity School of Law
  • Paula Roseingrave, a chartered counselling psychologist and former Green Party candidate.
  • Gisèle Scanlon, Trinity Graduate Students’ Union President.
  • Catherine Stocker, a Social Democrat councillor in North Dublin.

മാര്‍ച്ച് 30-നാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 25-ന് രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴി വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പറുകളെത്തിക്കും. യൂണിവേഴ്‌സിറ്റി ഓഫ് ഡബ്ലിന്‍ മണ്ഡലമാണ് ഈ സീറ്റ്. Trinity College ഗ്രാജ്വേറ്റുകളായ 67,000-ലേറെ പേരാണ് വോട്ട് രേഖപ്പെടുത്തുക.

Share this news

Leave a Reply

%d bloggers like this: