അടിച്ചു മോനേ…! യൂറോമില്യന്റെ 30 മില്യൺ യൂറോ ഒന്നാം സമ്മാനം അയർലണ്ടിൽ വിറ്റ ടിക്കറ്റിന്

ഇന്നലെ രാത്രി നറുക്കെടുത്ത യൂറോമില്യണ്‍ ജാക്‌പോട്ടിന്റെ 30.9 മില്യണ്‍ യൂറോ ഒന്നാം സമ്മാനം അയര്‍ലണ്ടില്‍ വിറ്റ ലോട്ടറിക്ക്. 13, 18, 38, 42, 45 എന്നീ നമ്പറുകളും, 07, 11 എന്നീ ലക്കി സ്റ്റാറുകളുമാണ് സമ്മാനം ലഭിച്ച ലോട്ടറിയുടെ വിജയനമ്പറുകള്‍.

രാജ്യത്ത് യൂറോമില്യണ്‍ ടിക്കറ്റ് എടുത്തവര്‍ ഈ നമ്പറാണോ തങ്ങളുടേതെന്ന് പരിശോധിക്കണമെന്നും, സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും നാഷണല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചു.

2004-ല്‍ യൂറോമില്യണ്‍ ആരംഭിച്ച ശേഷം ഇത് 17-ആം തവണയാണ് അയര്‍ലണ്ടില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം അടിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: