അയർലണ്ടിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില കുതിച്ചുയരുന്നു , മാസങ്ങൾക്കുള്ളിൽ 14.4% വർധന

പണപ്പെരുപ്പവുമായി മല്ലിടുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി അയർലണ്ടിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിലയും കുതിച്ചുയരുന്നു.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2021 ഡിസംബർ വരെയുള്ള 12 മാസങ്ങളിൽ രാജ്യത്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില 14.4 ശതമാനം ഉയർന്നു.

നിലവിലെ വിലവർദ്ധനവ് അയർലണ്ടിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. 2013-ൽ ഏറ്റവും താഴ്ന്ന നിലയിലെത്തിയ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില 8 വർഷം കൊണ്ട് 114 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില ഡബ്ലിനിൽ 13.1 ശതമാനം ഉയർന്നപ്പോൾ തലസ്ഥാനത്തിന് പുറത്ത് വില 15.4 ത്തോളം ശതമാനം ഉയർന്നു.

2021 ലെ ഭവന വില്പനകളുടെ കണക്കുകൾ പ്രകാരം രാജ്യത്ത് 5170 വാസയോഗ്യമായ പാർപ്പിടങ്ങളുടെ വില്പനകൾ നടന്നിട്ടുണ്ട്. അതിൽ 4,010 (77.6 ശതമാനം) പഴയ കെട്ടിടങ്ങളാണ് , ബാക്കിയുള്ള 1,160 (22.4 ശതമാനം) പുതിയവയുമാണ്.

2021 ഡിസംബർ വരെയുള്ള 12 മാസങ്ങളിലെ രാജ്യത്തെ ശരാശരി റെസിഡൻഷ്യൽ പ്രോപ്പർട്ടി വില €280,000 ആണ്.

റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയും കൗണ്ടികളും ?

2021 ലെ കണക്ക് പ്രകാരം ഏറ്റവും ഉയർന്ന ശരാശരി വില Dún Laoghaire-Rathdown -ൽ ആയിരുന്നു (€595,000), അതേസമയം Longford-ൽ ഒരു വീടിന്റെ ഏറ്റവും കുറഞ്ഞ ശരാശരി വില €130,000 ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

പണപ്പെരുപ്പത്തിന്റെ ആഘാതം എല്ലാ മേഖലയിലും അനുഭവപ്പെടുന്നുണ്ടെന്നും , പാർപ്പിടങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും Association of Irish Mortgage അഡൈ്വസേഴ്സിന്റെ ചെയർമാൻ Trevor Grant രാജ്യത്തെ വിലക്കയറ്റത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും, മാസങ്ങൾക്കുള്ളിൽ പാർപ്പിടങ്ങളുടെ വിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും,
കെട്ടിടങ്ങളുടെ ലഭ്യതയിൽ വർദ്ധനവുണ്ടാകുന്നതിനൊപ്പം സെൻട്രൽ ബാങ്കിന്റെ പുതിയ നയങ്ങളും ഇതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: