അയർലണ്ടിൽ പൊതുഗതാഗത നിരക്കുകളിൽ ഇളവ് ഉടനെന്ന് വരദ്കർ

അയർലണ്ടിൽ പൊതുഗതാഗത നിരക്കുകൾ കുറയ്ക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി ഉപ പ്രധാനമന്ത്രി ലിയോ വരദ്കർ അറിയിച്ചു .വർധിച്ചു വരുന്ന ജീവിതച്ചെലവിനെ നേരിടാനായി സർക്കാർ നിരവധി അനൂകുല്യങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്.

പൊതുഗതാഗത നിരക്കുകളിൽ 20 ശതമാനം കുറവു വരുത്താനുള്ള നടപടി ഏപ്രിൽ മാസാവസാനം മാത്രമേ പ്രാബല്യത്തിൽ വരുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്.എന്നിരുന്നാലും, സർക്കാർ ഇതിനകം നടപ്പിലാക്കിയ മറ്റ് പദ്ധതികൾ പണപ്പെരുപ്പവും ജീവിതച്ചിലവും കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും വരദ്കർ വ്യക്തമാക്കി.

“ഇത് കഴിയുന്നത്ര വേഗത്തിൽ ചെയ്യും,നിർഭാഗ്യവശാൽ ഇതിന് ആയിരം അല്ലെങ്കിൽ ആയിരത്തിലധികം മെഷീനുകൾ മാറ്റേണ്ടതുണ്ട്.അതിനാൽ ഇത് പണത്തിന്റെ പ്രശ്‌നം മാത്രമല്ല, കഴിയുന്നത്ര വേഗത്തിൽ ഞങ്ങൾ ഇത് നടപ്പിൽ വരുത്തും ” അദ്ദേഹം കൂട്ടിച്ചേർത്തു.

ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച – പെൻഷൻ വർദ്ധനവ്, വെൽഫെയർ വർദ്ധനവ്, വ്യക്തിഗത ആദായനികുതി റിഡക്ഷൻസ് , മിനിമം വേതന വർദ്ധനവ്, ജനുവരി അവസാനം മാത്രമാണ് പ്രാബല്യത്തിൽ വന്നത്. അതേസമയം 2022 ജനുവരിയിൽ സാധനങ്ങളുടെയും സേവനങ്ങളും വില 5 ശതമാനം വർദ്ധിച്ചതായി പുതിയ കണക്കുകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന .

ഏറ്റവും വലിയ വർദ്ധനയുണ്ടായത് ഗതാഗത നിരക്കിലാണ് 14.1 ശതമാനം, വീട് , വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയിൽ 12 ശതമാനത്തോളം വർധനയുണ്ടായി. 2020 ഡിസംബറിനും 2021 ഡിസംബറിനും ഇടയിൽ ഡീസലിനും പെട്രോളിനും യഥാക്രമം ലിറ്ററിന് 42.3 ശതമാനവും 40.7 ശതമാനവും വർദ്ധിച്ചു.

Share this news

Leave a Reply

%d bloggers like this: