കോർക്കിൽ നിന്ന് ഡബ്ലിനിലേക്കും ബെൽഫാസ്റ്റിലേക്കും അതിവേഗ റെയിൽ അടുത്ത വർഷം മുതൽ പ്രവർത്തനമാരംഭിച്ചേക്കും

കോർക്ക്, ഡബ്ലിൻ, ബെൽഫാസ്റ്റ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ സർവീസ് അടുത്ത വർഷം അവസാനത്തോടെ നിലവിൽ വരുമെന്ന് ഐറിഷ് റെയിൽവേ മേധാവി ജിം മീഡ്.

ഡബ്ലിനടക്കമുള്ള എല്ലാ പ്രധാന നഗരങ്ങൾക്കുമിടയിലുള്ള റെയിൽവേയുടെ വേഗത കൂട്ടി യാത്രാ സമയം കുറയ്ക്കുക എന്നതിലാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

“നിലവിലുള്ള ലൈനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലേക്ക് അപ്‌ഗ്രേഡു ചെയ്യുന്നത് പ്രായോഗികവും കൈവരിക്കാവുന്നതുമായ ലക്ഷ്യമാണ് , മാത്രമല്ല ഇതുവഴി നമ്മുടെ യാത്രാ സമയം ഗണ്യമായി കുറയുന്നത് കാരണം രാജ്യത്തിന് സാമ്പത്തികമായ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ബെൽഫാസ്റ്റ്, ഡബ്ലിൻ, കോർക്ക് എന്നിവയ്ക്കിടയിൽ 200 കി.മീ/മണിക്കൂർ വേഗത കൈവരിക്കാനാണ് ശ്രമം , ഇവിടങ്ങളിലേക്കുള്ള യാത്രകൾ രണ്ട് മണിക്കൂർ താഴെയാക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി ആളുകൾക്ക് അതിരാവിലെ ഡബ്ലിനിലേക്കും പിന്നീട് വൈകുന്നേരം ഡബ്ലിനിൽ പുറത്തേക്കും പോകേണ്ടതുണ്ട് ഇതിനായുള്ള സൗകര്യം മെച്ചപ്പെടുത്തണം. രാവിലെയും വൈകുന്നേരവും ഉണ്ടാവാറുള്ള തിരക്ക് കുറയ്ക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കാനുള്ള നീക്കം ഉണ്ടാവുമെന്നും റെയിൽവേ മേധാവി സൂചിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: