ഫ്രാങ്ക്ലിൻ കൊടുങ്കാറ്റിന്റെ ഭീഷണി, ആറ് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

ഫ്രാങ്ക്ലിൻ കൊടുങ്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിൽ രാജ്യത്ത് ആറ് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.ക്ലെയർ, ഗാൽവേ, മയോ, ഡൊണെഗൽ,ലെത്രിം , സ്ലിഗോ എന്നീ പ്രദേശങ്ങളിലാണ് ഫ്രാങ്ക്‌ളിന്റെ ആഘാതം കൂടുതൽ അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഫ്രാങ്ക്‌ളിന്റെ വരവ് മുന്നിൽ കണ്ട് ഞായറാഴ്ച രാവിലെ 9 മണി മുതൽ തിങ്കളാഴ്ച രാവിലെ 9 മണി വരെ രാജ്യം മുഴുവൻ Met Eireann യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരുന്നു.തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

അലേർട്ട്‍ കാലാവധി ഇന്ന് രാവിലെ അവസാനിക്കാനിരിക്കെ, കാറ്റും മഴയും കാരണം 29,000 ത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്ന് രാവിലെ വൈദ്യുതി മുടങ്ങി, ഇഎസ്ബിയുടെ കണക്കനുസരിച്ച്, ഫ്രാങ്ക്ലിൻ കൊടുങ്കാറ്റ് കാരണം വൈദ്യുതി മുടക്കം ഏറ്റവും കൂടുതൽ ഉണ്ടായത് സ്ലിഗോയിലും ഡൊണെഗലിലുമാണ്.

പൊതുജനങ്ങളോട് സുരക്ഷിതരായിരിക്കാനും കൊടുംങ്കാറ്റിൽ പൊട്ടി വീണ വൈദ്യുതി ലൈനുകൾ ശ്രദ്ധയിൽപെട്ടാൽ മാറിനടക്കാനും ഉടൻ റിപ്പോർട്ട് ചെയ്യാനും ESB നിർദ്ദേശമുണ്ട് .

അതേസമയം, അയർലണ്ടിലെല്ലായിടത്തുമുള്ള യെല്ലോ അലേർട്ട് രാവിലെ 9 മണിക്ക് അവസാനിക്കും, അതേസമയം ഡൊണെഗൽ, ലെട്രിം, സ്ലിഗോ എന്നിവിടങ്ങളിലെ ഓറഞ്ച് അലേർട്ട് രാവിലെ 7 മണിക്ക് അവസാനിച്ചു.

ഇന്ന് രാവിലെ കാറ്റിന്റെ ശക്തി കൂടിയതായിരിക്കുമെന്നും . വടക്ക്, കിഴക്ക് ഭാഗങ്ങളിൽ മഴ ക്രമേണ കുറഞ് വെയിൽ ഉള്ള കാലാവസ്ഥയുണ്ടാകുമെന്ന് മെറ്റ് ഏരിയൻ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: