താപനിലയിൽ ഗണ്യമായ കുറവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് മെറ്റ് ഏറാൻ

ഈ ആഴ്‌ചയിലെ വരും ദിവസങ്ങളിൽ അയർലണ്ടിലുടനീളം താപനിലയിൽ ഗണ്യമായ കുറവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് Met Eirrean ന്റെ കാലാവസ്ഥാ പ്രവചനം. ഇന്ന് മുതൽ നാളെ വൈകുനേരം വരെയുള്ള സമയങ്ങളിൽ താപനില ഗണ്യമായി കുറയുന്നതിനൊപ്പം .ഇന്ന് രാത്രി, ചില സ്ഥലങ്ങളിൽ ശക്‌തമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ഇടിമിന്നലിനും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ട്, ഏറ്റവും കുറഞ്ഞ താപനില -2 മുതൽ ഒരു ഡിഗ്രി വരെയാണ്. വ്യാഴാഴ്‌ച പകൽ സമയങ്ങളിൽ തണുത്തതും കാറ്റുള്ളതുമായ കാലാവസ്ഥയായിരിക്കും രാത്രി മുഴുവൻ മഞ്ഞുവീഴ്‌ച തുടരും എന്നുമാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്.

Share this news

Leave a Reply

%d bloggers like this: