വേഷങ്ങൾ ജീവിച്ചു തീർത്ത കലാകാരി ;കെപിഎസി ലളിത അന്തരിച്ചു

എറണാകുളം : പ്രശസ്ത നടി കെപിഎസി ലളിത (75) അന്തരിച്ചു. മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലുള്ള, ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

വളരെച്ചെറുപ്പത്തിൽ തന്നെ നാടകത്തിലൂടെയാണ് കെപിഎസി ലളിത അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. 500 ലധികം സിനിമകളിലഭിനയിച്ച കെപിഎസി ലളിത 2 തവണ ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം ലഭിച്ചത്.
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കൂട്ടൂകുടുംബം” ആണ് ആദ്യ ചിത്രം.

ഹാസ്യരംഗങ്ങളിലെ സ്വതസിദ്ധമായ അഭിനയം കൊണ്ട് ലളിത തീര്‍ക്കുന്ന മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാന്‍ സാധിക്കില്ലായിരുന്നു. നിരവധി നാടൻ വേഷങ്ങൾ ചെയ്ത ലളിത മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കലാകാരിയായിരുന്നു.

അന്തരിച്ച അനശ്വര സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.

Share this news

Leave a Reply

%d bloggers like this: