പ്രതിഷേധത്തിന്റെ മൂന്നാം ദിനം :റഷ്യൻ അംബാസഡറെ പുറത്താക്കണമെന്ന ആവശ്യം ശക്തമാവുന്നു.

റഷ്യൻ അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിനിലെ റഷ്യൻ എംബസിക്ക് പുറത്ത് പ്രതിഷേധക്കാർ ഇന്നലെ ഉച്ചയ്ക്ക് വീണ്ടും തടിച്ചുകൂടി.ഫിലാറ്റോവിനെ പുറത്താക്കുക എന്ന പ്ലക്കാർഡുകളുമേന്തി നൂറുകണക്കിന് പ്രതിഷേധക്കാർ പ്രകടനത്തിൽ അണിനിരന്നു .റഷ്യൻ ഭരണകൂടത്തിനെതിരെയുള്ള ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം.

വ്യാഴാഴ്ച റഷ്യ ഉക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം എംബസിക്ക് പുറത്ത് നടക്കുന്ന പ്രകടനങ്ങളുടെ മൂന്നാം ദിവസമായിരുന്നു ഇന്നലെ.

ലേബർ ടിഡി ഇവാന ബാസിക്ക് പ്രകടനത്തിൽ പങ്കെടുത്തു സംസാരിക്കുകയുണ്ടായി ,രാവിലെ ഓറീച്ച്താസ് കമ്മിറ്റി ചെയർമാനായ ഫൈൻ ഗെയ്ൽ ടിഡി ചാർലി ഫ്ലാനഗൻ അംബാസഡറെ പുറത്താക്കാൻ ആഹ്വാനം ചെയ്തിരുന്നു.
“റഷ്യൻ അംബാസഡറെ പുറത്താക്കുന്നത് റഷ്യയോടുള്ള ഐറിഷ് ജനതയുടെ വെറുപ്പിന്റെ പ്രകടനമാണെന്നും അദ്ദേഹം ന്യൂസ്‌റ്റോക്ക് എഫ്‌എമ്മിൽ സംസാരിക്കവെ പറയുകയുണ്ടായി .
നഗരമധ്യത്തിലെ ജിപിഒയ്ക്ക് പുറത്തും പ്രതിഷേധക്കാർ ഇന്ന് തടിച്ചുകൂടിയിരുന്നു.

വൈകുന്നേരം ഐറിഷ് ഫാമിലീസ് ത്രൂ സറോഗസി എന്ന അഡ്വക്കസി ഗ്രൂപ്പ് ബോൾസ്ബ്രിഡ്ജിലെ ഉക്രേനിയൻ എംബസിക്ക്പുറത്ത്ഉക്രേനിയൻ ജനതയ്ക്കു ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മെഴുകുതിരി വിളക്കുകൾ തെളിയിച്ചു.

Share this news

Leave a Reply

%d bloggers like this: