കോർക്കിൽ, റോഡപകടത്തിൽ വാൻ യാത്രികൻ മരണപ്പെട്ടു.

പടിഞ്ഞാറൻ കോർക്കിലെ ലീപ് ഗ്രാമത്തിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.
രാവിലെ 11.30 ന് ഗ്രാമത്തിലെ എൻ 71 ലെ ഒരു വീടിന്റെ പ്രവേശന കവാടത്തിലെ തൂണിൽ ഇടിച്ചാണ് വാൻ അപകടത്തിൽ പെട്ട് 60 കാരൻ മരണപ്പെടുന്നത് . വാനിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുളൂ എന്നാണ് പ്രാഥമിക നിഗമനം .

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, അവിടെ വെച്ച് രാത്രി തന്നെ അദ്ദേഹം മരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

മറ്റ് വാഹനങ്ങളോ വ്യക്തികളോ കൂട്ടിയിടിയിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ് മനസിലാക്കുന്നത്.

ഈ അപകടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്ന വ്യക്തികളോട് തങ്ങളുമായി ബന്ധപ്പെടണമെന്നു ക്ലോണകിൽറ്റിയിലെ ഗാർഡായി അറിയിച്ചു .

വിവരം ലഭിക്കുന്ന വ്യക്തികൾ 023 882 1570 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111-ലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണം.

Share this news

Leave a Reply

%d bloggers like this: