ഡബ്ലിനില്‍ വന്‍ മയക്കുമരുന്ന് വേട്ട! നാല്‍പ്പത്കാരന്‍ അറസ്റ്റില്‍ പിടിച്ചെടുത്തത് 79000 യൂറോ വിലമതിക്കുന്ന കൊക്കെയ്‍നും കഞ്ചാവും

ഡബ്ലിനില്‍ വന്‍ മയക്കുമരുന്ന് വേട്ട. വെള്ളിയാഴ്ച വൈകുന്നേരം Darndale ഏരിയയില്‍ ഗാര്‍ഡ നടത്തിയ വാഹനപരിശോധനക്കിടെ 79000 യൂറോ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നകളാണ് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന നാല്‍പ്പത് വയസ്സുപ്രായമുള്ള ആളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

കാറില്‍ വച്ച് 77000 യൂറോ വിലമതിക്കുന്ന കൊക്കെയ്നും, 2000 യൂറോ വിലമതിക്കുന്ന കഞ്ചാവുമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് വച്ച് പിടികൂടിയ ആളെ Coolock ഗാര്‍ഡ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേ‍ഷം ഇയാള്‍ക്കെതിരെ ക്രിമിനല്‍ ജസ്റ്റിസ്(ഡ്രഗ് ട്രാഫിക്കിങ്) ആക്ട് 1996, സെക്ഷന്‍-2 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത ശേഷം ഇയാളെ വിട്ടയച്ചതായും, കേസില്‍ അന്വേഷണം പുരോഗമിക്കുക്കകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: