എക്‌സൈസ് തീരുവ കുറച്ചിട്ടും അയർലൻഡിൽ ഇന്ധനവിലയിൽ വർദ്ധനവ്

രാജ്യത്തെ പെട്രോള്‍-ഡീസല്‍ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടും ഇന്ധനവിലയില്‍ വര്‍ദ്ധനവ് തുടർകഥയാവുന്നു . ഈയാഴ്ചയിലെ ആദ്യ ദിവസങ്ങളിലെ വിലയേക്കാള്‍ കൂടിയ നിരക്കാണ് വ്യാഴാഴ്ച ഇറ്റലിയിലെ പമ്പുകളില്‍ ഈടാക്കിയത്. പല ഇന്ധനവില്‍പനശാലകളിലും ലിറ്ററിന് 2 യൂറോയിൽ കൂടുതലാണ് വിലയീടാക്കുന്നതെന്നും, ചില കേന്ദ്രങ്ങളില്‍ നിലവിലെ സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് വില കുത്തനെ കൂട്ടിയതായും Sinn Féin TD Pearse Doherty കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ പറഞ്ഞു.

ആളുകള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്, എക്സൈസ് ഡ്യൂട്ടി കുറച്ചത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല, സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും Doherty പറഞ്ഞു. ഹോം ഓയില്‍ നികുതി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ന‌ടപടിയെടുത്തില്ല എന്ന വിമര്‍ശനവും അദ്ദേഹം മുന്നോട്ട് വച്ചു.

വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില അയര്‍ലന്‍ഡിലെ സാധാരണ ജനജീവിതത്തെ ബാധിച്ചതോടെയാണ് എക്സൈസ് തീരുവ കുറയ്ക്കാനായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തത്. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ 20 സെന്റും, ഡീസലിന് 15 സെന്റും വീതം കുറയ്കക്കാനായിരുന്നു തീരുമാനം. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതലാണ് എക്സൈസ് തീരുവ കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍ വന്നത്. ആഗസ്ത് 31 വരെ ഇത് തുടരും.

Share this news

Leave a Reply

%d bloggers like this: