അയർലൻണ്ടിലെ സെൻസസ്; മലയാളം മറക്കരുതേ….

കോവിഡ്  മൂലം അയർലണ്ടിൽ മാറ്റി വെച്ച സെൻസസ് അടുത്ത മാസം ഏപ്രിൽ 3 – ന് നടക്കും.  എല്ലാ അഞ്ചു വർഷവും നടക്കുന്ന സെൻസസ് നടത്തുന്നത് Central Statistics Office (CSO) ആണ്.  24 പേജ് വരുന്ന സെൻസസ്  ഫോമുകൾ കഴിഞ്ഞ ആഴ്ച മുതൽ വിതരണം തുടങ്ങി. ഏപ്രിൽ 3 – നാണ്  സെൻസസ്   ഫോം ഔദ്യോഗികമായി പൂരിപ്പിക്കേണ്ടത്. അന്ന് രാത്രി വീട്ടിൽ  താമസിക്കുന്ന അംഗങ്ങളുടെ എണ്ണവും വിവരങ്ങളുമാണ് ഫോമിൽ ഉൾപ്പെടുത്തേണ്ടത്.

സെൻസസ് ഫോമിലെ 14 – ആം ചോദ്യത്തിൽ   ശേഖരിക്കുന്ന ഒരു പ്രധാന വിവരം ഇംഗ്ലീഷോ, ഐറിഷോ കൂടാതെ വീട്ടിൽ സംസാരിക്കുന്ന ഭാഷയാണ്. തീർച്ചയായും മലയാളികൾക്ക് അവരുടെ മാതൃഭാഷ എഴുതാൻ ഉള്ള അവസരമാണിത്. കഴിഞ്ഞ സെൻസസ് പ്രകാരം അയർലണ്ടിൽ മലയാളം സംസാരിക്കുന്ന ആളുകളുടെ എണ്ണം 10,642 ആയിരുന്നു. ഗവർമെന്റിന്റെ വിദ്യാഭ്യാസ  നയങ്ങളെയും മറ്റും സ്വാധീനിക്കാനും അയർലണ്ടിലെ മലയാളികളുടെ എണ്ണം ആധികാരികമായി  രേഖപ്പെടുത്താനും ഇത് വളരെയധികം സഹായിക്കും.

ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ  സംസാരിക്കുന്ന ഉറുദുവിനു ശേഷം (13,230) അയർലണ്ടിൽ ഏറ്റവും അധികം ആളുകൾ  സംസാരിക്കുന്ന ഇന്ത്യൻ  ഭാഷ മലയാളം ആണ്.

അത് കൊണ്ട് സെൻസസ് ഫോം പൂരിപ്പിക്കുമ്പോൾ  മലയാളം മറക്കരുതേ… ഓരോ അംഗത്തിന്റെ വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ 14 -ആം  ചോദ്യത്തിന് ‘മലയാളം’ ഉത്തരം ആയി കൊടുക്കാൻ ഓർക്കുക.

Share this news

Leave a Reply

%d bloggers like this: