ശമ്പളത്തോടുകൂടിയ സിക്ക് ലീവിന് അവകാശം നൽകുന്ന പുതിയ നിയമത്തിന് അംഗീകാരം നൽകി ഐറിഷ് സർക്കാർ

അയർലൻഡിൽ എല്ലാ തൊഴിലാളികൾക്കും ശമ്പളത്തോടുകൂടിയ സിക്ക് ലീവിന് അവകാശം നൽകുന്ന സിക്ക് ലീവ് ബിൽ 2022 ന് അംഗീകാരം നൽകി ഐറിഷ് സർക്കാർ. ചൊവ്വാഴ്ചയാണ് ഐറിഷ് ക്യാബിനറ്റ് സിക്ക് ലീവ് ബിൽ 2022 ന് അംഗീകാരം നൽകിയത്, പുതിയ നിയമപ്രകാരം രാജ്യത്തെ തൊഴിലാളികൾക്ക് 2026 മുതൽ പ്രതിവർഷം ശമ്പളത്തോടുകൂടിയ 10 സിക്ക് ലീവിന് അർഹതയുണ്ട്.

നാല് വർഷത്തിനുള്ളിൽ ഈ പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആരംഭഘട്ടത്തിൽ ശമ്പളത്തോടുകൂടിയ മൂന്ന് സിക്ക് ലീവും, ഇത് 2024-ൽ അഞ്ച് ദിവസമായും 2025-ൽ ഏഴ് ദിവസമായും ഒടുവിൽ 2026-ൽ 10 ദിവസമായും ഉയർത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പുതിയ ബില്ല് പ്രാബല്യത്തിൽ വരുമ്പോൾ ജീവനക്കാരുടെ വേതനത്തിന്റെ 70 ശതമാനം നൽകുന്നതിന് തൊഴിലുടമകൾ ബാധ്യസ്ഥരായിരിക്കും, പ്രതിദിന വേതനത്തിന്റെ പരിധി €110 ആയിരിക്കും.
ശമ്പളത്തോടുകൂടിയ സിക്ക് ലീവ് ലഭിക്കണമെങ്കിൽ ജീവനക്കാരൻ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട് കൂടാതെ കുറഞ്ഞത് 13 ആഴ്ചയെങ്കിലും മുമ്പ് ആ സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണം.

നിലവിൽ അയർലൻഡിലെ ഏകദേശം പകുതിയോളം ജീവനക്കാർക്ക് വ്യവസ്ഥകൾ പ്രകാരം സിക്ക് ലീവ് നൽകുന്നുണ്ട്, എന്നാൽ പൊതു-സ്വകാര്യ മേഖല തമ്മിൽ വലിയ അന്തരമുണ്ട്.കോവിഡ് മഹാമാരി ഏൽപ്പിച്ച അഘാതമാണ് ഈ അന്തരം തുറന്നു കാട്ടിയതെന്ന് Enterprise, Trade and Employment മന്ത്രി ലിയോ വരദ്കർ ചൂണ്ടിക്കാട്ടി.സാമ്പത്തികമായി തൊഴിലുടമകൾക്ക് ന്യായവും താങ്ങാനാവുന്നതുമായ രീതിയിയിലാണ് പ്രസ്തുത പദ്ധതി രൂപകല്പന ചെയ്തതെന്നും വരദ്കർ സൂചിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: