NCT ചെയ്യാൻ ഓഗസ്റ്റ് വരെ അപ്പോയിന്റ്മെന്റ് ഇല്ല, കാത്തിരിപ്പ് വേനൽകാലത്തേക്ക് നീളുന്നു

നാഷണൽ കാർ ടെസ്റ്റ് (NCT) അപ്പോയിന്റ്‌മെന്റിനായുള്ള ഇപ്പോഴത്തെ ശരാശരി കാത്തിരിപ്പ് സമയം, മഹാമാരിക്ക് മുമ്പുള്ള സമയത്തിന്റെ ഇരട്ടിയായെന്ന് റിപ്പോർട്ടുകൾ. കോവിഡ് കാരണം മതിയായ സ്റ്റാഫുകളുടെ അഭാവമുണ്ടെന്നും ഇത് NCT അപ്പോയിന്റ്‌മെന്റിലേ കാലതാമസത്തിനും കാരണമായെന്നാണ് അയർലണ്ടിലെ നാഷണൽ കാർ ടെസ്റ്റ് സർവീസ് അറിയിക്കുന്നത്.

ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും മാത്രമായി 36,000 ടെസ്റ്റ് അപ്പോയിന്റ്‌മെന്റ് റദ്ദാക്കലുകൾ നടന്നു, അതിൽ 11,400 എണ്ണം NCTS റദ്ദാക്കിയതാണ്.

ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നത് വെല്ലുവിളികൾ ഉയർത്തിയതായി NCTS പറയുന്നു, അതേസമയം ഇത്തരം വെല്ലുവിളികളെ നേരിടാൻ ബദൽ മാർഗ്ഗങ്ങൾ ഉറപ്പാക്കുന്നതിൽ NCTS പരാജയപ്പെട്ടതിന് വിമർശനമുയരുന്നുണ്ട്.

ഫെബ്രുവരിയിൽ NCT ബുക്ക് ചെയ്ത്‌ ജൂണിൽ അപ്പോയിന്റ്മെന്റ് ലഭിച്ച നിരവധി പേരുടെ അപ്പോയിന്റ്മെന്റ് പിന്നീട് റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ പലരുടെയും കാറിന്റെ NCT ഏപ്രിലിൽ അവസാനിക്കാനിരിക്കെയാണ് ഇതെന്നും ശ്രദ്ധേയമാണ്.

വാട്ടർഫോർഡിൽ അടുത്ത ലഭ്യമായ തീയതി ജൂലൈ 8 ഉം കിൽകെന്നിക്ക് ഓഗസ്റ്റ് 5 ഉം ആണ്, NCT സൈറ്റിൽ തീയതി പരിശോധിച്ച ഒരു ഉപഭോക്താവ് പറഞ്ഞു, മൂന്നര മാസത്തെ കാലതാമസമാണ് അദ്ദേഹം നേരിടുന്നത് സമാനമായ കാലതാമസം മറ്റിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:

NCT കാലതാമസത്തെ അസ്വീകാര്യമെന്ന് വിശേഷിപ്പിച്ച് Labour TD ഡങ്കൻ സ്മിത്ത് രംഗത്തു വന്നിരുന്നു.
ഡ്രൈവിംഗ് ലെസൻ തുടരുന്നതിനും ജോലി ചെയ്യുന്നതിനും പലർക്കും NCT അത്യാവിശമുള്ള കാര്യമാണ് അതിനാൽ ഇത് ഒരു വലിയ പ്രശ്നമായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡങ്കൻ സ്മിത്തിന്റെ വിമർശനത്തെത്തുടർന്ന് അപേക്ഷിച്ച് 28 ദിവസത്തിനുള്ളിൽ മുൻഗണനാ പട്ടികയിലുള്ള എല്ലാ ഉപഭോക്താക്കളെയും ഉൾക്കൊള്ളാൻ പരമാവധി ശ്രമിക്കുമെന്ന് അയർലണ്ടിൽ NCT സേവനം നടത്തുന്ന Applus+ പ്രതികരിച്ചു. കോവിഡ് കാരണം ടെസ്റ്റ് സെന്ററുകളിൽ “ഗണ്യമായ അളവിൽ സ്റ്റാഫ് ഹാജരാകാത്ത അവസ്ഥയുണ്ടെന്നും ഇതാണ് കാലതാമസത്തിനും റദ്ദാക്കലുകൾക്കും കാരണമായതെന്ന് കമ്പനി പറഞ്ഞു.

എന്നാൽ സർക്കാർ നേരിട്ട് നടത്തുന്ന റവന്യൂ, പാസ്‌പോർട്ട് സേവനങ്ങൾ തുടങ്ങിയവയേയും കോവിഡ് സാരമായി ബാധിച്ചെന്നും , ഇവ “കൂടുതൽ വേഗത്തിൽ ബാക്‌ലോഗുകൾ നികത്തി നല്ല സേവനം നൽകിയെന്നും സ്മിത്ത് തിരിച്ചടിച്ചു.

ഓൺലൈനിൽ ലഭ്യമായതിനേക്കാൾ വേഗത്തിൽ ഉപഭോക്താവിന് അപ്പോയിന്റ്മെന്റ് ആവശ്യമുണ്ടെങ്കിൽ, അവർ NCTS-നെ നേരിട്ട് (01) 4135992 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ഓൺലൈനിൽ മുൻഗണനാ പട്ടികയിൽ ഇടംപിടിക്കുകയോ ചെയ്യണമെന്ന് NCTS അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: