VHI ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത.. €300 വരെ റീഫണ്ട് ലഭിച്ചേക്കാം

മഹാമാരി സമയത്ത് ക്ലെയിമുകളിൽ തുടർച്ചയായ കുറവുണ്ടായതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകാനൊരുങ്ങി അയർലൻഡിലെ പ്രമുഖ ആരോഗ്യ ഇൻ‌ഷുറൻസ് ദാതാവായ VHI. മുതിർന്ന ഉപഭോക്താക്കൾക്ക് 300 യൂറോവരെയും പ്രായപൂർത്തിയാകത്തവർക്ക് 100 യൂറോവരെയും റീഫണ്ട് നൽകുമെന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാൽ പ്രീമിയത്തിലെ വ്യത്യാസവും ഇൻഷുറൻസ് പോളിസിയിലെ വ്യത്യാസവും കണക്കിലെടുക്കുബോൾ തുകയിൽ വ്യത്യാസം വരാമെന്നും VHI സൂചിപ്പിച്ചു.

കുറഞ്ഞ കവർ പ്ലാനുള്ള ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് പരമാവധി € 75 വരെയും കുട്ടികൾക്ക് € 25 യും ലഭിക്കും.മഹാമാരി സമയത്ത് ക്ലെയിമുകളിൽ തുടർച്ചയായ കുറവുണ്ടായതിനാലാണ് ഉപഭോക്താക്കൾക്ക് റീഫണ്ട് ലഭിക്കുന്നതെന്ന് VHI വ്യക്തമാക്കി, കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നാമത്തെ തവണയാണ് VHI
ഉപഭോക്താക്കൾക്ക് പണം തിരികെ നൽകുന്നത്.

അയർലണ്ടിൽ ഒരു ദശലക്ഷം ഉപഭോക്താക്കളുള്ള VHA ഇൻഷുറൻസ് , റീഫണ്ടുകൾ പോളിസി ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയക്കുമെന്ന് VHA മേധാവികൾ വ്യക്തമാക്കി.റീഫണ്ടുകൾക്കായി ഉപഭോക്താക്കൾ വിഎച്ച്ഐയുമായി ബന്ധപ്പെടേണ്ടതില്ല.പ്രീമിയം എഴുതിത്തള്ളലിന്റെ വിശദാംശങ്ങൾ VHI ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളെയും അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മെയ് 1-ന് സജീവമായ പോളിസി ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഇളവുകൾ ബാധകമാകൂ, മെയ് പകുതിയോടെ പേയ്‌മെന്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം, അതേസമയം കമ്പനി പണമടച്ചുള്ള ഗ്രൂപ്പ് പ്ലാനുകളിലുള്ളവർക്ക് റീഫണ്ടുകൾ ലഭിക്കാൻ താമസം നേരിട്ടേക്കാമെന്നും VHI സൂചിപ്പിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: