ഡബ്ലിനിലെ മൈതാനം സാമൂഹിക വിരുദ്ധർ തീവച്ച് നശിപ്പിച്ചു

സൗത്ത് ഡബ്ലിനിലെ പ്രശസ്തമായ മൈതാനം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. വെള്ളിയാഴ്ചയാണ് Rathfarnham Castle Park-ന് സമീപത്തെ മൈതാനത്തിലെ ഏതാനും വസ്തുക്കള്‍ അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചത്.

50,000 യൂറോ മുടക്കിയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഈയിടെ ഈ മൈതാനം നിര്‍മ്മിച്ചത്.

പ്രദേശത്ത് ഈയിടെയായി ഇത്തരം അനിഷ്ടസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി കൗണ്‍സില്‍ അധികൃതര്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് അഗ്നിക്കിരയായവയ്ക്ക് പകരം പുതിയ സാധനങ്ങളെത്തിക്കാന്‍ കൗണ്‍സില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി Rathfarnham Castle Park-ന് സമീപം സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം ഗാര്‍ഡയെ അറിയിക്കാനും കൗണ്‍സില്‍ അധികൃതര്‍ അഭിയര്‍ത്ഥിച്ചു.

Rathfarnham Castle Park Garda Station: 01 666 6082.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സൗത്ത് ഡബ്ലിനിലെ തന്നെ Ballsbridge പാര്‍ക്കിലുള്ള ബെഞ്ചുകളും മറ്റും അജ്ഞാതര്‍ ഇത്തരത്തില്‍ തീവച്ച് നശിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: