കമോഗീ മത്സത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ച കേറ്റ് മോർഗന്റെ സംസ്കാരം നാളെ; ശ്രദ്ധാഞ്ജലിക്കായി ഒത്തുകൂടിയത് ആയിരക്കണക്കിനു പേർ

ഗോള്‍വേയില്‍ നടന്ന കമോഗീ (camogie) മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ടീം അംഗം കേറ്റ് മോര്‍ഗന്റെ സംസ്‌കാരം നാളെ നടക്കും. തിങ്കളാഴ്ച വൈകുന്നേരം നടന്ന കമോഗീ മാച്ചിനിടെ കൂട്ടിയിച്ചാണ് കേറ്റിന് പരിക്കേറ്റത്. Ardrahan, Athenry ക്ലബ്ബുകള്‍ തമ്മിലായിരുന്നു മത്സരം.

പരിക്കേറ്റ കേറ്റിനെ ഗ്രൗണ്ടില്‍ വച്ച് പാരാമെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അവര്‍ മരണപ്പെടുകയായിരുന്നു. NUIG-യിലെ വിദ്യാര്‍ത്ഥിനിയായിരുന്നു 20-കാരിയായ കേറ്റ്.

ഇന്റര്‍ കൗണ്ടി മത്സരങ്ങളിലൂടെ താരപദവിയിലേയ്ക്ക് ഉയരുന്നതിനിടെയാണ് കേറ്റിന്റെ വിയോഗം. Atherny-യില്‍ ഇന്നലെ രാത്രി കേറ്റിനായി നടന്ന ശ്രദ്ധാഞ്ജലിയില്‍ ആയിരക്കണക്കിന് പേര്‍ ഒത്തുകൂടി.

കേറ്റിന് അന്തിമോപചാരമര്‍പ്പിക്കുന്ന ചടങ്ങ് Monivea-ലെ Glenagloughan-ലുള്ള കുടുംബവീട്ടില്‍ ഇന്ന് നടക്കും. Atherny-യിലെ Newcastle-ലുള്ള Templemoyle Cemetery-യില്‍ നാളെ സംസ്‌കാരം.

മേരി-കഥാല്‍ ദമ്പതികളുടെ നാല് മക്കളില്‍ മൂത്തയാളാണ് കേറ്റ്. ഒരു സഹോദരനും, രണ്ട് സഹോദരിമാരുമാണ് കേറ്റിന്.

Share this news

Leave a Reply

%d bloggers like this: