സ്ലൈഗോയിൽ അജ്ഞാതരുടെ ആക്രമണത്തിൽ ചെറുപ്പക്കാരന് ഗുരുതര പരിക്ക്

സ്ലൈഗോയിലെ Rockwood Parade-ല്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ചൊവ്വാഴ്ച വൈകുന്നേരം 6315-ഓടെയാണ് തലയ്ക്ക് പരിക്കേറ്റ നിലയില്‍ ചെറുപ്പക്കാരനെ കണ്ടെത്തുന്നത്. സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസ് ജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഡബ്ലിനിലെ Beaumont Hospital-ലേയ്ക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

ആക്രമണം നടന്ന പ്രദേശം സീല്‍ ചെയ്ത ഗാര്‍ഡ, ഫോറന്‍സിക് വിദഗ്ദ്ധരെ കൊണ്ട് പരിശോധന നടത്തി. അതേസമയം സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതല്‍ 6.15 വരെ Rockwood Parade പ്രദേശത്ത് ഉണ്ടായിരുന്നവരോ, സംഭവത്തിന് ദൃക്‌സാക്ഷികളായവരോ ഉണ്ടെങ്കില്‍ ഉടന്‍ അടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Sligo Garda Station on (071) 915 7000
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: