ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ 6 മാസം കൂടി സമയം നീട്ടിനൽകി KBC

അയര്‍ലണ്ടില്‍ നിന്നും പിന്‍വാങ്ങുന്നതിന് മുമ്പായി നിലവിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനുള്ള സമയം ആറ് മാസം കൂടി നീട്ടിനല്‍കി KBC. നേരത്തെ അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റാനായി 90 ദിവസം നല്‍കുമെന്നായിരുന്നു KBC പറഞ്ഞിരുന്നത്. ജൂണ്‍ മുതല്‍ പുതുക്കിയ കാലയളവ് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കത്തയയ്ക്കുമെന്ന് ബാങ്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട് മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റുന്നത് സമയമെടുക്കുന്ന പ്രക്രിയയാണെന്ന് മനസിലായതിനാല്‍, ഉപഭോക്താക്കളുടെ സൗകര്യം മാനിച്ചാണ് സമയം നീട്ടിനല്‍കുന്നതെന്ന് പുതിയ പ്രസ്താവനയില്‍ KBC അറിയിച്ചു. കറന്റ് അക്കൗണ്ടാണ് മിക്കവരും ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും, ഇതുമൂലം വിപണിയിലുണ്ടായേക്കാവുന്ന പ്രശ്‌നം ഇല്ലാതാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും, അതിനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്നും പ്രസ്താവനയില്‍ KBC വ്യക്തമാക്കി.

നിലവില്‍ 130,000-ഓളം കറന്റ് അക്കൗണ്ടുകളാണ് അയര്‍ലണ്ടിലെ KBC-യില്‍ ഉള്ളത്. ഇതില്‍ 52,000 പേരെങ്കിലും അത്യാവശ്യമായി മറ്റ് ബാങ്കുകളില്‍ പുതിയ അക്കൗണ്ട് തുറക്കേണ്ടവരാണ്.

വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നതിന്റെ ഭാഗമായി തങ്ങളുടെ ലോണ്‍ ബുക്ക് Bank of Ireland-നാണ് KBC കൈമാറുന്നത്. എന്നാല്‍ കറന്റ് അക്കൗണ്ടുകള്‍ കൈമാറാനുള്ള കരാര്‍ ഇതില്‍ പെടുന്നില്ല.

Share this news

Leave a Reply

%d bloggers like this: