ക്രാന്തി മെയ്ദിന അനുസ്മരണം മെയ് 15 ഞായറാഴ്ച്ച W.S.A.F കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നു .

ഇടതുപക്ഷ പുരോഗമന സംസ്കാരിക സംഘടനയായ ക്രാന്തിയുടെ രൂപീകരണത്തിന് ശേഷം എല്ലാ വർഷവും നടത്തി വരുന്ന മെയ്ദിന അനുസ്മരണം മെയ് 15 ഞായറാഴ്ച W.S.A.F കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടത്താൻ തീരുമാനിച്ചു . തൊഴിലാളികള്‍ക്ക് സംഘടിക്കുവാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ മെയ് ദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള മെയ്ദിന അനുസ്മരണം അയര്‍ലണ്ടില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തി തയ്യാറെടുക്കുന്നു.

ക്രാന്തിയുടെ ആഭിമുഖ്യത്തിലുള്ള മെയ്ദിന അനുസ്മരണ ചടങ്ങുകളില്‍ INMO ജനറൽ സെക്രെട്ടറി Phil Ni Sheaghdha, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലൻഡ് നേതാവ് Graham Harrington , വർക്കേഴ്സ് പാർട്ടി നേതാവ് Claire O’ Connor എന്നിവർ പങ്കെടുക്കും .

മെയ് 15 ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന മെയ് ദിന അനുസ്മരണ പരിപാടിയിൽ INMO ജനറൽ സെക്രെട്ടറി ” why union matters for nursing “ എന്ന വിഷയത്തെ ആസ്‌പദമാക്കിയും ,Communist party of Ireland നേതാവ് Graham Harrington ” Trade unions in Ireland- opportunities and challenges” എന്ന വിഷയത്തെ ആസ്പദമാക്കിയും , workers party നേതാവ് Claire O’ Connor “ challenges facing working class during corona period “ എന്ന വിഷയത്തെ ആസ്പദമാക്കിയും സംസാരിക്കും .

ദിവസം എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയ്ക്കാണ് മെയ്ദിനം ആചരിക്കുന്നത്. മനുഷ്യാധ്വാനം അജയ്യമാണെന്ന് മെയ്ദിന ആഘോഷങ്ങളും അനുസ്മരണങ്ങളും ലോകത്തെ ഓര്‍മിപ്പിക്കുന്നു. ക്രാന്തിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മെയ്ദിന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി കേന്ദ്രകമ്മറ്റി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: