അയർലണ്ടിനെ വരവേറ്റ് തെളിഞ്ഞ വാരാന്ത്യം; 19 ഡിഗ്രി വരെ ചൂട് ഉയരും

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മാനം തെളിയുമെന്നും, വെയില്‍ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പായ Met Eireann.

ഇന്ന് (ശനിയാഴ്ച) രാവിലെയുള്ള മൂടല്‍ മഞ്ഞിന് ശേഷം പകല്‍ നല്ല വെയില്‍ ലഭിക്കും. അതേസമയം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. 15 ഡിഗ്രി മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരും.

ഞായറാഴ്ച രാവിലെ നേരത്തെ തന്നെ മൂടല്‍മഞ്ഞ് അപ്രത്യക്ഷമാകുകയും, രാജ്യമെങ്ങും പൊതുവെ മേഘവും, വെയിലും മാറി മാറി വരുന്ന കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. അറ്റ്‌ലാന്റിക് തീരപ്രദേശങ്ങളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്.

14 മുതല്‍ 18 ഡിഗ്രി വരെ ചൂട് ഉയരാം. തെക്കന്‍, തെക്ക്-പടിഞ്ഞാറന്‍ കാറ്റും വീശും.

പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ രാത്രിയോടെ മഴ പെയ്യും.

Share this news

Leave a Reply

%d bloggers like this: