ഡബ്ലിൻ എയർപോർട്ടിൽ ജീവനക്കാർ മോഷണം നടത്തിയെന്നും, കോൺട്രാക്ട് ജീവനക്കാരി യാത്ര ചെയ്യാനെത്തിയ ആളെ ആക്രമിച്ചെന്നും പരാതി; അന്വേഷണമാരംഭിച്ച് ഗാർഡ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാര്‍ മോഷണം നടത്തിയെന്നും, എയര്‍പോര്‍ട്ടിലെ കോണ്‍ട്രാക്ട് ജോലിക്കാരിലൊരാള്‍ യാത്രയ്‌ക്കെത്തിയ ആളെ ആക്രമിച്ചെന്നുമുള്ള പരാതിയില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. മോഷണപരാതികളിലൊന്നില്‍ ആരോപണം നേരിടുന്ന ഒരു ജീവനക്കാരിലൊരാള്‍ സ്വമേധയാ രാജി വച്ചതായും റിപ്പോര്‍ട്ടുണ്ട്. ലാപ്‌ടോപ് മോഷ്ടിച്ചു എന്നാണ് ഇയാള്‍ക്കെതിരായ ആരോപണം.

എയര്‍പോര്‍ട്ടിലെ ഒരു ഷോപ്പില്‍ നിന്നും പെര്‍ഫ്യൂം മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് മറ്റൊരു ജീവനക്കാരന്‍ അന്വേഷണം നേരിടുന്നത്.

പുറത്തെ ഒരു കമ്പനിയില്‍ നിന്നും എയര്‍പോര്‍ട്ടിലെ ക്യൂ നിയന്ത്രിക്കാനായി ഏര്‍പ്പാടാക്കിയ ഒരു കോണ്‍ട്രാക്ട് ജോലിക്കാരി, യാത്ര ചെയ്യാനെത്തിയ ഒരാളുമായി തര്‍ക്കമുണ്ടായതായും, ആക്രമണത്തിലേയ്ക്ക് നയിച്ചതായുമാണ് മറ്റൊരു പരാതി. ഏപ്രില്‍ 25-ന് വൈകിട്ട് 6.15-ഓടെ ഇങ്ങനെയൊരു സംഭവവമുണ്ടായതായും, ഗാര്‍ഡ സംഭവസ്ഥലത്തെത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഈ സംഭവങ്ങളിലൊന്നും തന്നെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

സംഭവത്തില്‍ അഭിപ്രായമൊന്നും പറയാനില്ലെന്നും, ഇവ ഗൗരവത്തോടെ കാണുന്നതായും, മോഷണപരാതികളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതികരിച്ചു. തെറ്റ് ചെയ്തതായി തെളിഞ്ഞാല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുമെന്നും DAA വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: