കോർക്ക് തീരത്ത് തീപിടിച്ച ബോട്ടിൽ നിന്നും 11 പേരെ രക്ഷപ്പെടുത്തി

കോര്‍ക്ക് തീരത്ത് തീ പിടിച്ച ബോട്ടില്‍ നിന്നും പതിനൊന്ന് പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് Mizen Head-ന് 60 മൈല്‍ അകലെ കടലില്‍ ഒരു ബ്രിട്ടിഷ് ബോട്ടിന് തീപിടിച്ചതായി കോസ്റ്റ് ഗാര്‍ഡിന് അറിയിപ്പ് ലഭിച്ചത്.

Piedras എന്ന് പേരുള്ള ബോട്ടാണ് അപകടത്തില്‍ പെട്ടത്. തീപിടിച്ച് പ്രൊപ്പല്‍ഷന്‍ നഷ്ടപ്പെട്ട ബോട്ടില്‍ വെള്ളം കയറുകയായിരുന്നു.

സ്ഥിതി വഷളായതോടെ ഈ ബോട്ട് ഉപേക്ഷിച്ച 11 യാത്രക്കാര്‍ സമീപമുണ്ടായിരുന്ന മറ്റൊരു ഫിഷിങ് ബോട്ടിലേയ്ക്ക് കയറി സുരക്ഷിതരായി. അപ്പോഴേയ്ക്കും പട്രോള്‍ വെസല്‍, എയര്‍ കോപ്‌സ് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ എന്നിവ രക്ഷാദൗത്യത്തിനായി എത്തിയിരുന്നു.

ഉച്ചയോടെ അപകടത്തില്‍ പെട്ട ബോട്ട് പൂര്‍ണ്ണമായും കടലില്‍ മുങ്ങി.

ആര്‍ക്കും പരിക്കുകളൊന്നും ഏറ്റില്ലെന്ന് ഗതാഗതവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: