അയർലണ്ടിൽ ഒരു മാസത്തിനിടെ തൊഴിൽരഹിതരുടെ എണ്ണത്തിൽ നേരിയ കുറവ്

അയര്‍ലണ്ടിലെ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ ഒരു മാസത്തിനിടെ നേരിയ കുറവ് സംഭവിച്ചതായി Central Statistics Office (CSO). ഏപ്രില്‍ മാസത്തില്‍ 4.8% ആയിരുന്നു തൊഴില്‍രഹിതരുടെ എണ്ണമെങ്കില്‍ മെയ് മാസത്തില്‍ അത് 4.7% ആയി കുറഞ്ഞു. ഏപ്രില്‍ മാസത്തെക്കാള്‍ 2,400 കുറവാണ് മെയ് മാസത്തിലെ തൊഴില്‍രഹിതര്‍.

15-74 പ്രായക്കാരായ തൊഴില്‍രഹിതരുടെ എണ്ണത്തിലാണ് കാര്യമായ കുറവ് സംഭവിച്ചിരിക്കുന്നതെന്നും CSO വ്യക്തമാക്കി.

തൊഴില്‍രഹിതരുടെ എണ്ണത്തില്‍ സ്തിരീകളെക്കാള്‍ മുന്നില്‍ പുരുഷന്മാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് മാസത്തില്‍ 4.7% പുരുഷന്മാരായിരുന്നു തൊഴിലില്ലാത്തവരായി ഉള്ളതെങ്കില്‍, 4.6% സ്ത്രീകള്‍ക്കാണ് ജോലി ഇല്ലാത്തത്.

Share this news

Leave a Reply

%d bloggers like this: