മനുഷ്യനും നായയുമായുള്ള ബന്ധത്തിന്റെ ഹൃദയസ്പർശിയായ കഥാപശ്ചാത്തലവുമായി എത്തിയ 777 ചാർളി സിനിമ അയർലൻഡിലും പ്രദർശിപ്പിക്കുന്നു

രക്ഷിത് ഷെട്ടിയുടെ ധര്‍മ എന്ന കഥാപാത്രത്തെ സഹതാരമായി ഒതുക്കുക്കിയ പെർഫോമൻസുമായി ചാർളി എന്ന പട്ടികുട്ടിയുടെ കഥ പറയുന്ന 777 ചാര്‍ളി എന്ന സിനിമ അയർലൻഡിലും പ്രദർശിപ്പിക്കുന്നു. ഇന്ത്യയിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ജൂൺ 19-ന് (ഞായറാഴ്ച ) ഡബ്ലിനിലെ Coolock Odeon തീയേറ്ററിലും , തിങ്കളാഴ്ച 20-ന് ഗാൽവേയിലെ Palas Cinema യിലും ചിത്രം പ്രദർശിപ്പിക്കും. പ്രദർശന സമയം : 3 PM (1500hr)

മനുഷ്യനും നായയുമായുള്ള ബന്ധത്തിന്റെ ഏറ്റവും ഹൃദയസ്പര്‍ശിയായ കഥകളിലൊന്നാണ് 777 ചാര്‍ളി. പെറ്റ് ലവേഴ്സ് ആയവരും അല്ലാത്തവരുമൊക്കെ ഇത്തിരി ഇമോഷണലായി, അതായത് ചിലയിടത്തൊക്കെ ചിരിച്ചും കുറച്ചൊന്ന് കണ്ണു നനഞ്ഞുമൊക്കെയായിരിക്കും ഈ സിനിമ കണ്ടിരിക്കുക. ഈ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ കിരണ്‍രാജ് ശരിക്കും അത്ഭുതപ്പെടുത്തും വിധമാണ് ചാര്‍ളി എന്ന പട്ടിക്കുട്ടിയെ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. അരവിന്ദ് കശ്യപിന്റെ ക്യാമറ വലിയ കാന്‍വാസുകള്‍ കാണിച്ചുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: