കേരള ഹൗസ് കാര്‍ണിവല്‍ ഇന്ന്; കാര്‍ണിവല്‍ ആവേശത്തില്‍ അയര്‍ലന്‍ഡ് മലയാളികള്‍

അയര്‍ലന്‍ഡിലെ മലയാളികളുടെ കൂട്ടായ്മയായ കേരള ഹൗസ് ഐറിഷ് മലയാളി ക്ലബ്ബിന്റെ കാര്‍ണിവല്‍-2022 ഇന്ന്. ‍ഡബ്ലിനിലെ ലൂക്കാന്‍ യൂത്ത് സെന്ററില്‍ രാവിലെ 8 മണി മുതലാണ് കാര്‍ണിവല്‍ 2022 ആരംഭിക്കുന്നത്. കാര്‍ണിവലിന്റെ ഭാഗമായി വിവിധ കലാ-കായിക-സാംസ്കാരിക പരിപാടികളാണ് അരങ്ങേറുക. ഉച്ചയ്ക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര മുഖ്യാഥിതിയാവും.

അയര്‍ലന്‍ഡിലെ വിവിധ കലാകൂട്ടായ്മകള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സുകള്‍, ചെണ്ടമേളം തുടങ്ങി നിരവധി കലാപരിപാടികള്‍ കാര്‍ണിവലിന്റെ ഭാഗമായുണ്ടാവും. വൈകീട്ട് 6.30 ന് അയര്‍ലന്റ് മലയാളികളുടെ സംഗീത ബാന്റായ കുടില്‍ അവതരിപ്പിക്കുന്ന പ്രത്യേക ലൈവ് മ്യുസിക് ഇവന്റും നടക്കും. ഇതൊടൊപ്പം വടംവലി, മെഗാതിരുവാതിര തുടങ്ങി നിരവധിയായ പരിപാടികളാണ് കാര്‍ണിവല്‍ വേദിയില്‍ ഇന്ന് അരങ്ങേറുക.

Share this news

Leave a Reply

%d bloggers like this: