പണപ്പെരുപ്പം: ഐറിഷ് ഉപഭോക്താക്കളുടെ ശരാശരി വാർഷിക ഷോപ്പിങ് ബില്ലുകളിൽ 453 യൂറോയുടെ വർദ്ധനവിന് സാധ്യത

പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം മൂലം അയര്‍ലന്‍ഡിലെ ഉപഭോക്താക്കളുടെ ശരാശരി വാര്‍ഷിക ഷോപ്പിങ് ബില്ലുകളില്‍ 453 യൂറോയിലധികം വര്‍ദ്ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ Kantar പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ജൂണ്‍ 12 വരെയുള്ള മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ grocery price inflation 6.5 ശതമാനമായി ഉയര്‍ന്നതായും ഇതുമൂലം പലചരക്ക് വില്‍പനയില്‍ 4.9 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവശ്യവസ്തുക്കളായ ബട്ടര്‍, മുട്ട, ബ്രെഡ്, ധാന്യപ്പൊടികള്‍ എന്നിവയുടെ വിലയിലാണ് വലിയ വര്‍ദ്ധനവുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്തുള്ളതിനേക്കള്‍ ആളുകളുടെ സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള വരവിലും കുറവ് വന്നതായി Kantar റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതേസമയം ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ജൂണ്‍ മാസത്തില്‍ 9.3 ശതമാനത്തിന്റെ വര്‍ദ്ധനവു രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസ്തുത മൂന്ന് മാസക്കാലയളവില്‍ Dunnes Stores, Tesco എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഗ്രോസറി വില്‍പന മേഖലയില്‍‍ മികച്ച പ്രകടനം കാഴ്ചവച്ചത്. ഇരു സ്ഥാപനങ്ങളും 22.1 ശതമാനം മാര്‍ക്കറ്റും ഈ കാലയളവില്‍ കയ്യടക്കി. 21.7 ശതമാനവുമായി Supervalu ആണ് മൂന്നാം സ്ഥാനത്ത്. Lidl (13.2), Aldi’s(12.3) എന്നിങ്ങനെയാണ് മറ്റു സ്ഥാപനങ്ങളുടെ കണക്കുകളെന്നും Kantar റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: