Syro Malabar Community Ireland ജോസഫ്‌ മാഷിന് ഒരുക്കുന്ന സ്വീകരണവും പൊതുസമ്മേളനവും ജൂലൈ 17-ന്

ഒരു ചോദ്യപേപ്പർ വിവാദത്തിന്റെ പേരിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന  ജോസഫ് സാറിന്റെ കൈപ്പത്തി 2010 ജൂലൈയിൽ മതതീവ്രവാദികൾ വെട്ടിയെടുത്തത് ഒരു നടുക്കത്തോടെ മാത്രമേ ഇന്നും മലയാളികൾക്ക്  ഓർക്കാൻ സാധിക്കു. തുടർന്ന് കോളേജ് മാനേജ്മെന്റിന്റെയും, കത്തോലിക്കാ സഭയുടെയും പീഡനങ്ങളും, പ്രിയതമയുടെ മരണവും,നിയമനടപടികളും എല്ലാം കൂടി  ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെ അപ്പാടെ ഉലച്ചുകളഞ്ഞു. എങ്കിലും പ്രതിസന്ധികളെ എല്ലാം തൻറെ  മനോബലം ഒന്നുകൊണ്ടുമാത്രം  തരണം ചെയ്തു  ഒരു ഫീനിക്സ് പക്ഷിയെ പോലെ  ആരോടും പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും ജോസഫ് മാഷ് കേരളസമൂഹത്തിൽ തന്റെ സാന്നിധ്യമറിയിച്ചു നിലകൊള്ളുന്നു.

 അദ്ദേഹത്തിൻറെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന  ആദ്യ പുസ്തകം വായനക്കാരുടെ മനസ്സുകളിൽ തീകോരിയിടുന്ന  ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ്.  അയർലൻഡ് സന്ദർശനത്തിനെത്തുന്ന ജോസഫ് മാഷിനു  സ്വീകരണം  ഒരുക്കുവാൻ   അയർലൻഡിലെ സീറോമലബാർ കമ്മ്യൂണിറ്റി (SMCI) തീരുമാനിച്ചിരിക്കുകയാണ്.

  ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം5 മണി മുതൽ8 മണി വരെ ആഷ് ബോണിലെ GAA ഹാളിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ പൊതുസമ്മേളനത്തിൽ ജോസഫ് മാഷുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. അദ്ദേഹത്തെ നേരിൽ കാണാനും നമ്മുടെ അനുഭാവം പ്രകടിപ്പിക്കുവാനും അയർലണ്ടിലെ പ്രബുദ്ധരായ ഓരോ മലയാളിയെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി SMCI ഭാരവാഹികൾ അറിയിച്ചു.

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

George 087 9962929
Josan  087 2985877

Share this news

Leave a Reply

%d bloggers like this: