അയർലൻഡിൽ നിന്ന് പുറത്തേക്കൊഴുകുന്ന പണത്തിന്റെ അളവിൽ ആശങ്ക പ്രകടിപ്പിച്ച് Leo Varadkar

പണപ്പെരുപ്പം പ്രതിസന്ധിയാവുന്ന സാഹചര്യത്തിൽ രാജ്യത്ത് നിന്ന് പുറത്തേക്കൊഴുകുന്ന പണത്തിന്റെ അളവ് ആശങ്കാജനകമാണെന്ന് അയർലൻഡ് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കർ. ഓയിലിനും ഗ്യാസിനും മാത്രമായി മുടക്കുന്നത് വലിയ തുകയാണെന്നും, പലിശനിരക്കിലെ വർദ്ധനവ് സമ്പദ്‌വ്യവസ്ഥയിൽ നിന്ന് കൂടുതൽ പണം പുറത്തേക്ക് ഒഴുകാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ വരുന്ന ബജറ്റിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് ലിയോ വരദ്കർ നൽകി വ്യക്തമാക്കി.

കോർപ്പറേറ്റ് നികുതി

രാജ്യത്തിന് കോർപറേറ്റ് നികുതിയായി ലഭിക്കുന്ന ഓരോ 8 യൂറോയിലും ഒരു യൂറോ സംഭാവന ചെയ്യുന്നത് 10 വലിയ മൾട്ടിനാഷണൽ കമ്പനികളാണ്. അതിനാൽ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ മാറ്റം പോലും സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിനാൽ ജാഗ്രത ആവശ്യമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി Paschal Donohoe പറഞ്ഞു. കോർപ്പറേറ്റ് നികുതി വരുമാനത്തിന്റെ മിച്ചത്തിൽ നിന്നും കുറച്ച് മാറ്റിവെക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും എന്നാൽ രാജ്യത്തിന് കടം വാങ്ങണമെങ്കിൽ പണം മാറ്റിവെക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതച്ചെലവ്

വർധിച്ച ജീവിതച്ചെലവുമൂലം അയർലൻഡ് ജനത നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സർക്കാരിന് അറിയാമെന്നും 2023ലെ ബജറ്റിൽ ജനങ്ങളെ സഹായിക്കാക്കുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ സന്തുലിതാവസ്ഥ കൈവരിക്കുക എന്നതും സർക്കാരിന്റെ ലക്ഷ്യമാണെന്നും ധനകാര്യവകുപ്പ് മന്ത്രി Paschal Donohoe പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: