പി ടി ഉഷ , ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി

മലയാളികളുടെ അഭിമാനമായ പയ്യോളി എക്സ്പ്രസ് പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. ഇവർക്ക് പുറമെ വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.പ്രഖ്യാപനത്തിന് പിന്നാലെ പി ടി ഉഷ ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ച പി.ടി. ഉഷയ്ക്ക് അഭിനന്ദനങ്ങൾ” അദ്ദേഹം ട്വീറ്റ് ചെയ്തു. ഉഷയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പ്രധാനമന്ത്രി വാർത്ത പങ്കുവച്ചത്. 1984 ലെ ലൊസാഞ്ചലസ് ഒളിംപിക്സിലെ 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് ഉഷയ്ക്കു വെങ്കല മെഡൽ നഷ്ടമായത്. രാജ്യത്തെ വളർന്നു വരുന്ന കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി “ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്” എന്ന സ്ഥാപനവും നടത്തിവരുന്നു. കേരളത്തിന്റെ സ്വന്തം പയ്യോളി എക്സ്പ്രസിനെ പത്മശ്രീ പുരസ്കാരമടക്കം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

സംഗീത സൃഷ്ടികൊണ്ട് വിവിധ തലമുറകളെ ആകർഷിച്ച പ്രതിഭയാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ പാട്ടുകൾ ഒട്ടനേകം വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ലളിതമായ പശ്ചാത്തലത്തിൽ നിന്ന് വന്ന് ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ജീവിതയാത്ര ഏറെ പ്രചോദകമാണ്. രാജ്യസഭയിലേക്ക് അദ്ദേഹത്തെ നാമനിർദേശം ചെയ്യപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: