അയർലൻഡ് വിഷയമാക്കി അഞ്ചു പുസ്തകങ്ങൾ രചിച്ച് റിക്കാർഡ് സ്ഥാപിച്ച് ഡോ. എഴുമറ്റൂർ രാജരാജവർമ്മ

അയർലന്‍ഡ് വിഷയമാക്കി അഞ്ചു പുസ്തകങ്ങൾ രചിച്ച് റിക്കാര്‍ഡ് സ്ഥാപിച്ച് ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ.
1.അയർലണ്ടിലെ രാജ്നന്ദിനിക്ക്
2.രഘുനന്ദാ താര വിളിക്കുന്നു
3.ഡബ്ളിൻ ഡയറി
4.ഐറിഷ് കഥകൾ
5.ഗളിവറുടെ സഞ്ചാരങ്ങൾ (സംഗൃഹീത പുനരാഖ്യാനം) എന്നിവയാണ് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ .
ഇവയുൾപ്പെടെ 105 കൃതികളുടെ കർത്താവാണ് എഴുമറ്റൂര്‍. അയർലന്‍ഡിലെ രാജ്നന്ദിനി എന്ന രചനയ്ക്ക് സി.അച്യുതമേനോൻ ഫൗണ്ടേഷന്റെ
കെ.വി.സുരേന്ദ്രനാഥ് അവാർഡ് ലഭിച്ചിട്ടുണ്ട്.കൂടാതെ മഹാത്മാഗാന്ധി സ്ഥാപിച്ച വാർദ്ധാ രാഷ്ട്രഭാഷാപ്രചാർ സമിതിയുടെ ഭാഷാപുരസ്കാരം ഉൾപ്പെടെ ഒരു ഡസനിലേറെ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഡൽഹിയിലെ മലയാളഭാഷാപഠനകേന്ദ്രത്തിന്റെയും മലയാളം മിഷന്റെയും ശിൽപ്പിയാണ്.കേരള സർക്കാരിന്റെ ഭാഷാവിദഗ്ധനായിരുന്നു.പ്രൊഫ .എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്‍ സെക്രട്ടറിയും ആറ്റുകാല്‍ അംബാപ്രസാദം മാസികയുടെ മുഖ്യപത്രാധിപരുമാണ്.

അയർലന്‍ഡിൽ ഡബ്ലിനിൽ ആഡംസ് ടൗണിൽ താമസിക്കുന്ന രജത് വർമ്മയുടെ ഭാര്യ രശ്മി വർമ്മയുടെ അച്ഛനാണ് ഡോ.എഴുമറ്റൂര്‍ .അഞ്ചു തവണ അദ്ദേഹം അയർലന്‍‍‍ഡ് സന്ദർശിച്ചിട്ടുണ്ട്.വിവിധ സ്ഥലങ്ങളിൽ മലയാളഭാഷ സംബന്ധിച്ചു ക്ളാസുകൾ എടുത്തിട്ടുള്ള എഴുമറ്റൂര്‍ ഡബ്ലിൻ മലയാളികൾക്ക് ഏറെ സുപരിചിതനാണ്.

Share this news

Leave a Reply

%d bloggers like this: