All-Ireland ഫൈനൽ കാണാൻ എത്തുന്നവരുടെ കീശ കാലിയാവും ; 1400 യൂറോ വരെ റൂം വാടക ഈടാക്കാനൊരുങ്ങി ഹോട്ടലുടമകൾ

All-Ireland സീനിയര്‍ ഫുട്ബോള്‍ ഫൈനല്‍ കാണാനായി എത്തുന്ന ആരാധകര്‍ക്ക് തിരിച്ചടിയായി ഡബ്ലിനിലെ ഉയര്‍ന്ന ഹോട്ടല്‍ റൂം വാടക. Galway യും Kerry യുമായി നടക്കുന്ന ഫൈനല്‍ മത്സരം കാണാനായി ജൂലൈ 24 ശനിയാഴ്ച ആയിരക്കണക്കിന് ആരാധകര്‍ ഡബ്ലിനിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടല്‍ വാടകയില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ ഡബ്ലിനില്‍ തങ്ങാനുള്ള പദ്ധതികള്‍ മാറ്റിവച്ച് ഭൂരിഭാഗം പേരും മത്സരം കഴിഞ്ഞ ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങിയേക്കും.

അന്നേ ദിവസം ഒരു രാത്രിക്ക് 1400 യൂറോ ആണ് നഗരത്തിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വാടക നിശ്ചയിച്ചിരിക്കുന്നത്. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഡബ്ലിനില്‍ അന്ന് ഒരു റൂമിനായി നല്‍കേണ്ട മിനിമം വാടക 494 യൂറോയാണ്. 500 മുതല്‍ 900 യൂറോ വരെയാണ് സാധാരണ ഹോട്ടലുകളിലെ ശരാശരി ‍ വാടക. അതേസമയം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ശരാശരി വാടക 1121 യൂറോ മുതല്‍ 1420 യൂറോ വരെയാണ്. ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തിലാണ് വാടക കുത്തനെ ഉയരുന്നത്. മത്സരത്തിനുള്ള ടിക്കറ്റ് വിലയും കൂടെയാവുമ്പോള്‍ അന്നേ ദിവസം ഡബ്ലിനിലെത്തുന്നവരുടെ ചിലവ് ഇതിലും കൂടും.

Share this news

Leave a Reply

%d bloggers like this: