അയർലൻഡിലെ 62000 -ത്തോളം കുട്ടികൾ ജിവിക്കുന്നത് ‘സ്ഥിരമായ ദാരിദ്ര്യത്തിൽ’

അയര്‍ലന്‍ഡിലെ 62000 ത്തോളം കുട്ടികള്‍ ജീവിക്കുന്നത് സ്ഥിരമായ ദാരിദ്ര്യത്തിലെന്ന് Children’s Rights Alliance സി.ഇ.ഒ Tanya Ward. ഇവര്‍ പട്ടിണി നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന പോവുകയോ, പുതിയ വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ കഴിയാത്തവരോ, കുടുംബത്തോടൊപ്പം പുറത്ത് സിനിമയ്ക്കോ കറങ്ങാനോ മറ്റോ പോവാന്‍ കഴിയാത്തവരോ ആവാമെന്നും അവര്‍ പറഞ്ഞു.

കുട്ടികളിലെ ദാരിദ്ര്യത്തെക്കുറിച്ച് പഠിച്ചുകൊണ്ടുള്ള ചൈല്‍ഡ് പോവര്‍ട്ടി മോണിറ്റര്‍ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് Children’s Rights Alliance എന്ന് Tanya Ward പറഞ്ഞു. കുട്ടികളിലെ ദാരിദ്ര്യത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തുക, ഇതിനുള്ള പരിഹാരങ്ങള്‍ മുന്നോട്ട് വയ്ക്കുക എന്നിവയാണ് റിപ്പോര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളിലെ വിദ്യാഭ്യാസപരമായ പോരായ്മകള്‍, സോഷ്യല്‍ ഇന്‍ക്ലൂഷന്‍, ആരോഗ്യ സംരക്ഷണം, ഭക്ഷ്യദാരിദ്ര്യം, വരുമാനത്തിന്റെ അപര്യാപ്തത, താമസസൗകര്യം ഇല്ലായ്മ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരിഗണിക്കുക.

തങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണെന്നത് സംബന്ധിച്ച് ഈ കുട്ടികള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. ഇതേ സ്ഥിതിയില്‍ അവര്‍ സ്ഥിരമായി തുടരുകയാണെങ്കില്‍ അത് കുട്ടികളില്‍ ആജീവനാന്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് Tanya Ward പറഞ്ഞു. കുട്ടികളിലെ ദാരിദ്ര്യവിഷയം കൈകാര്യം ചെയ്യുന്നതിനായി ഡിപാര്‍ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ന്റെ കീഴില്‍ പ്രത്യേകം യൂണിറ്റ് നിലവിലില്ലെന്നും, ഇതിനായി ദേശീയ തലത്തിലുള്ള ഒരു നേതൃത്വം ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു. സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച അയര്‍ലന്‍ഡിന്റെ നയങ്ങളിലും അവര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. സൗജന്യ ഉച്ചഭക്ഷണം കുട്ടികളെ സ്കൂളിലേക്ക് വരാനും പാഠ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും പ്രേരിപ്പിക്കുമെന്ന് Tanya Ward അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: