മലയാളത്തിന്റെ ‘കുമ്മാട്ടി’ -യെ പ്രശംസിച്ച് വിഖ്യാത സംവിധായകൻ Martin Scorsese

1979 ല്‍ ജി.അരവിന്ദന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചലച്ചിത്രം കുമ്മാട്ടി കാലങ്ങള്‍ക്കിപ്പുറം വീണ്ടും ചര്‍ച്ചയാവുകയാണ്. വിഖ്യാത അമേരിക്കന്‍ സംവിധായകന്‍ Martin Scorsese സിനിമയെ പ്രശംസിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു പോസ്റ്റാണ് കുമ്മാട്ടിക്ക് വീണ്ടും ലോക ശ്രദ്ധ നല്‍കിയത്. ലോകമറിയുന്ന ഒരു സംവിധായകന്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഒരു മലയാള ചിത്രത്തെ വാനോളം പുകഴ്ത്തിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയും അഭിമാനത്തിന്റെ കൊടുമുടി കയറുകയായിരുന്നു.

ജൂലൈ 11 തിങ്കളാഴ്ചയായിരുന്നു Martin Scorsese യുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ മലയാളികളെ ഞെട്ടിച്ചുകൊണ്ട് കുമ്മാട്ടി സിനിമയിലെ ഏതാനും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം രാത്രി അദ്ദേഹത്തിന്റെ ഫിലിം ഫൌണ്ടേഷന്റെ റീസ്റ്റോറേഷന്‍ സ്ക്രീനില്‍ ചിത്രത്തിന്റെ പ്രദര്‍ശനമുണ്ടാവുമെന്ന് Martin Scorsese പോസ്റ്റിലൂടെ പറഞ്ഞു. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെയും, ദൃശ്യംഭംഗിയെയും അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഇന്ത്യക്ക് പുറത്ത് അധികം ലഭ്യമല്ലാത്ത ഈ ചിത്രം ഏവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു.

Martin Scorsese ഫിലിം ഫൌണ്ടേഷന്റെ ലോക സിനിമ പ്രൊജക്ടിന്റെ ഭാഗമായായിരുന്നു സിനിമ റീസ്റ്റോര്‍ ചെയ്യപ്പെട്ടത്. ഇറ്റലിയിലെ L’Immagine Ritrovata laboratory ല്‍ വച്ചായിരുന്നു സിനിമയുടെ റീസ്റ്റോറേഷന്‍.

Share this news

Leave a Reply

%d bloggers like this: